Film News

ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റി ! വീണ്ടും ഉചിതമായ തീരുമാനാമെന്നു സോഷ്യൽ മീഡിയ !

ഊർമിള ഉണ്ണിയുടെ മകളും സംയുകത വർമയുടെ അനിയത്തിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവച്ചു. സിനിമയിൽ സജീവമല്ലെങ്കിലും തൃത്തത്തിൽ അതീവ കഴിവാണ് താരത്തിന്. അഭിനയവും നൃത്തവും കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാണ് ഉത്തര ഉണ്ണി. നടി ഊര്‍മിള ഉണ്ണിയുടെ മകളായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഇടം കണ്ടെത്താനും ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു.

- Advertisement -

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാര്‍ത്ത സ്വീകരിച്ചത്.

ഏപ്രില്‍ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ആഘോഷങ്ങളും വളരെ നേരത്തെ ആരംഭിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണ താരം കുടുംബം. പുതിയ വിവാഹ തീയതിയെ കുറിച്ചും വെളിപ്പെടുത്തിട്ടുണ്ട്. ഫില്‍മീ ബീറ്റിനോട് പ്രതികരിക്കുകയായിരുന്നു താരം.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്ന് താരം അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്‍രെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ചത്. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിരുന്നു.

നിശ്ചയിച്ച തീയതിയില്‍ ലളിതമായി വിവാഹം നടത്തും. അമ്ബലത്തില്‍ വെച്ച്‌ താലികെട്ട് നടത്തുമെന്നും ഉത്തര ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച്‌ എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ഉത്തര ഉണ്ണി പറഞ്ഞിരുന്നു. ഉത്തരയുടെ തീരുമാനത്തെ കയ്യടിയോടെയായിരുന്നു അന്ന് ആരാധകര്‍ സ്വീകരിച്ചത് ഈ സമയത്ത് സ്വീകരിച്ച മികച്ച തീരുമാനമാണ് ഇതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിത മറ്റൊരു മികച്ച തീരുമാനവുമായി ഉത്തര ഉണ്ണി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡ്, ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് വിവാഹം നീട്ടിവെച്ചിരിക്കുന്നത്. കൂടാതെ ആഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്നും കൊച്ചിയില്‍ വെച്ചാകും നടക്കുക എന്നും ഉത്തര ഉണ്ണി ഫില്‍മീ ബീറ്റിനോട് പറഞ്ഞു.

താന്‍ മനസ്സില്‍ ആഗ്രഹിച്ചത് പോലെയുള്ളൊരു പങ്കാളിയാണ് റിതേഷ് എന്നാണ് ഭാവി വരനെ കുറിച്ച്‌ ഉത്തര പറയുന്നത്. ക്വതയുള്ളയാളായിരിക്കണം ജീവിതപങ്കാളി എന്നാഗ്രഹിച്ചിരുന്നു. ജീവിതത്തെ ഗൗരവമായി കാണാന്‍ കഴിയുന്നൊരാളായിരിക്കണം. അച്ഛനൊപ്പമിരുന്ന് സംസാരിക്കാന്‍ പറ്റണം. തന്നേക്കാള്‍ വിവരമുള്ള, കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞുതരാന്‍ കഴിയുന്നൊരാളായിരിക്കണം. ഇതായിരുന്നു ഉത്തരയുടെ ഭാവി വരനെ കുറിച്ചുളള സങ്കല്‍പം. ഇതുപോലെയുള്ള ഒരാളെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

Athul

Recent Posts

ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി, എന്നാൽ വരൻ ആരാണെന്ന് അറിയുമോ? പേരും ജോലിയും താമസസ്ഥലവും മറ്റു വിശദാംശങ്ങളും ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളാണ് മാളവിക ജയറാം. ഇവർ ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന്…

6 mins ago

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

2 hours ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

3 hours ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

4 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

5 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

16 hours ago