വൈകാതെ തന്നെ നയന്‍താര വിഘ്നേശ് താര ജോഡികളുടെ വിവാഹം നടക്കുമെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവരുടെ വിവാഹനിശ്ചയം നേരത്തെ രഹസ്യമായി നടത്തിയിരുന്നു. വിഘ്നേഷി ന്റെയും നയന്‍താരയുടെയും കൈയില്‍ ഒരേപോലുള്ള മോതിരം കണ്ടതോടെയാണ് ആരാധകരിലും സംശയം ഉണ്ടായത്. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എന്‍ഗേജ്മെന്റ് കഴിഞ്ഞെന്ന് നയന്‍താര തന്നെ വ്യക്തമാക്കിയിരുന്നു. ഇനി വൈകാതെ ഇവരുടെ വിവാഹവും നടക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഒരുമിച്ച് യാത്ര ചെയ്യാറുള്ള ഇവര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്താറുള്ളത് അമ്പലങ്ങളില്‍ തന്നെയാണ്. ഏറ്റവും ഒടുവില്‍ ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ആണ് ഇരുവരും ദര്‍ശനത്തിനെത്തിയത് . വിഘ്നേഷും നയന്‍താരയും ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം ഈ വര്‍ഷം തന്നെ താരങ്ങളുടെ വിവാഹം ഉണ്ടാകുമെന്ന സൂചന പുറത്തുവരുന്നുണ്ട്.
അതിനിടെ ഇവിടെ നയന്‍താരയുടെ ജാതകത്തിലെ ദോഷം മാറാന്‍ മറ്റു ചില ചടങ്ങു കൂടി നടത്താന്‍ ഉണ്ട്. തമിഴിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിഘ്നേഷ് ശിവയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നയന്‍സ് ഒരു മരത്തെ വിവാഹം ചെയ്യും. ജാതകത്തിലുള്ള ദോഷം മാറ്റാന്‍ വേണ്ടിയാണത്രേ ഇത്. നയന്‍താരയുടെ ജാതകപ്രകാരം വിഘ്നേഷ് ശിവയെ നേരിട്ട് വിവാഹം കഴിക്കുന്നത് അശുഭമാണ്. അതിനാല്‍ ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണം.
അതേസമയം മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ നയന്‍താര പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന് തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലതാണ് . മലയാളത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയതെങ്കിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞത് മറ്റു ഭാഷാ സിനിമകളിലാണ്.