സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. കണക്ട് എന്ന ചിത്രമാണ് നയൻസിന്റെതായി റിലീസിനു ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നയൻസ് ഇപ്പോൾ.
പ്രമോഷൻ പരുപാടിക്കിടെ തനിക്ക് ഒപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് നയൻസ് പറഞ്ഞ കാര്യങ്ങളാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.
ദളപതി വിജയ് ഒരു മികച്ച ഡാൻസർ ആണ് എന്നാണ് നയൻസ് പറയുന്നത്. അജിത്ത് ഒരു ജന്റിൽമാൻ ആണെന്നാണ് നയൻതാര പറയുന്നത്.
ഷാരൂഖ് ഖാൻ വളരെ സ്വീറ്റ് പേഴ്സൺ ആണെന്നും നടി പറഞ്ഞു. പ്രഭാസും വളരെ സ്വീറ്റ് ആണ് , അവൻ ഒരു കുട്ടിയെപ്പോലെയാണ്. അവൻ ഇപ്പോഴും ഒരു കുട്ടിയെപ്പോലെയാണോ എന്ന് എനിക്കറിയില്ല എന്നും നയൻസ് പറഞ്ഞു.
പ്രഭാസ് ഒരു കുട്ടിയെ പോലെയാണ്. തമാശകൾ പറഞ്ഞ് സെറ്റിൽ കൂടി നടക്കുന്ന കുട്ടി ആയിരുന്നു പ്രഭാസ് എന്നാണ് നയൻ പറയുന്നത്. എന്നാലിപ്പോൾ അദ്ദേഹം വലിയ താരമായി മാറിയിരിക്കുകയാണ്. പ്രഭാസിനെ ഇങ്ങനെ കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”
ജൂനിയർ എൻടിആർ സ്ക്രീനിൽ നൃത്തം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് നയൻ പറഞ്ഞത്.
അവൻ റിഹേഴ്സൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഒരിക്കലും റിഹേഴ്സൽ ചെയ്യാത്ത ഒരേയൊരു നായകൻ അവൻ മാത്രമാണ്. എനിക്കിപ്പോൾ അവനെക്കുറിച്ച് അറിയില്ല. പക്ഷേ, ഞങ്ങൾ ഷൂട്ടിംഗ് നടത്തുമ്പോൾ, അദ്ദേഹം അങ്ങനെ ആയിരുന്നു എന്നും നയൻതാര കൂട്ടിച്ചേർത്തു.