മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടി നയന്‍താരയും വിഘ്നേശ് ശിവനും. ഈ അടുത്താണ് ഇവര്‍ രണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട് . അതുപോലെ ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഇവര്‍ കൊടുക്കാറുണ്ട്. നയന്‍താര തന്നെയാണ് വിഘ്നേശ്വമായുള്ള പ്രണയം വെളിപ്പെടുത്തിയത്. നേരത്തെയും മറ്റു ചില പ്രണയ നയന്‍താരയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും വിഘ്നേശും ആയുള്ള ബന്ധം നയന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കുകയായിരുന്നു. ഈ അടുത്ത് വിവാഹത്തെക്കുറിച്ച് പറഞ്ഞു താരങ്ങള്‍ എഴുതിയിരുന്നു.
ചിത്രം നാനും റൗഡി താന്‍ ന്റേ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഘ്നേശും നയന്‍താരയും തമ്മില്‍ അടുത്ത സുഹൃത്തുക്കളായി മാറുന്നതും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് മാറുന്നതും. അറിയപ്പെടുന്ന ഒരു സംവിധായകനാണ് വിഘ്നേഷ്. നയന്‍താര ആണെങ്കില്‍ അഭിനയത്തില്‍ കഴിവ് തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.
ഇവരുടെ വിവാഹം വൈകാതെ തന്നെ നടക്കും . അതിനു വേണ്ട ഒരുക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു, ഇതിനിടെ പുതിയ വീടും നയന്‍ സ്വന്തമാക്കിയിരുന്നു. ചെന്നൈ നഗരത്തിലെ ആഡംബര ഭവനങ്ങളുടെ കേന്ദ്രമായ പോയസ് ഗാര്‍ഡനില്‍ ആണ് നയന്‍താര വീട് വാങ്ങിച്ചത്.
അതേസമയം രജനികാന്ത് ഉള്‍പ്പെടെ പല പ്രമുഖരുടെയും വീട് ഇരിക്കുന്ന സ്ഥലമാണിത്. ഇവിടെ രജനികാന്തിന്റെ വീടിന്റെ അടുത്ത് തന്നെയാണ് നയന്‍താരയും വീട് വാങ്ങിച്ചത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീടും ഇവിടെ തന്നെയായിരുന്നു. വൈകാതെ തന്നെ നയന്‍താരയും വിഘ്നേശും ഇവിടേക്ക് മാറും എന്നാണ് അറിയാന്‍ കഴിഞ്ഞത്.