തമിഴ് സിനിമ പ്രേമികള്‍ നാളുകളായി കാത്തിരിക്കുന്ന കോമ്പോയാണ് കമല്ഹാസന്-നയന്‍താര-മണിരത്നം കോമ്പോ. ഇപ്പോഴിത സിനിമ പ്രേമികള്‍ കാത്തിരുന്ന ഈ കോമ്പോയ്ക്ക് തുടക്കമാവുകയാണ് എന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്.
കമല്‍ഹാസനും മണിരത്നവും 36 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകയും ഈ സിനിമയ്ക്കുണ്ടാകും. തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായഭിനയിച്ച നയന്‍സ് ആദ്യമായി ഉലക നായകനൊപ്പം ബിഗ് സ്ക്രീനില്‍ എത്തുകയാണ് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ഈ കാരണം കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് പുതിയ സിനിമയുടെ വാര്‍ത്ത സിനിമ പ്രേമികള്‍ കേള്‍ക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വന്നേക്കും.
അതേസമയം ‘ഇന്ത്യന്‍ 2′-ന് ശേഷമാകും കമല്ഹാസന് മണിരത്നത്തിന്റെ ചിത്രത്തിലെത്തുക എന്നാണ് സൂചന.’പി എസ് 2’-ന്റെ റിലീസിനൊടനുബന്ധിച്ചുള്ള പ്രൊമോഷന് തിരക്കുകളിലാണ് ഇപ്പോള്‍ മണിരത്നം.
ചിത്രം ഏപ്രില്‍ 28-നാണ് റിലീസിനെത്തുന്നത്. അതേസമയം, തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ് നയന്‍താര. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് നയന്‍സ് എത്തുക. ജവാന് എന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.