തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് ഇന്ന് നയൻതാര. കൈ നിറയെ ചിത്രങ്ങളും പേരും പ്രശസ്തിയും. പക്ഷെ അതുപോലെ തന്നെ ഗോസിപ്പുകളും താരത്തിന് ആവശ്യത്തിലും അധികം ഇപ്പൊ നിലനിൽക്കുന്നുണ്ട്. തന്റെ പ്രണയ പരാജയങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നയന്‍താര.’വിശ്വാസം എന്നൊന്നില്ലെങ്കില്‍ അവിടെ പിന്നെ പ്രണയമില്ല.
പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയവര്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന തോന്നലിലാണ് ഞാന്‍ ആ പ്രണയ ബന്ധങ്ങള്‍ ഉപേക്ഷിച്ചത്. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ എന്നെ സഹായിച്ചത്.’ അടുത്തിടെ ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.
തമിഴില്‍ നയന്‍താര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് നടന് സിമ്ബുവുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകല്‍ വന്നിരുന്നു. പിന്നീട് നടന് പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയം വിവാഹത്തിലേക്ക് വരെ നീങ്ങിയെങ്കിലും അതിനു മുന്നേ ഇരുവരും ബന്ധം അവസാനിപ്പിച്ചു.
ഇപ്പോള്‍ സംവിധായകന് വിഘ്നേശ് ശിവനുമായി അഞ്ച് വര്‍ഷത്തോളമായി നയന്‍താര പ്രണയത്തിലാണ്. വിഗ്നേശ് സംവിധാനം ചെയ്ത ‘നാനും റൌഡി താന്‍’ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. സിനിമാതിരക്കുകള്‍ക്കിടയിലും ഇരുവരും തമ്മില്‍ കാണാനും സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്.