തെന്നിന്ത്യൻ സൂപ്പർ താരമാണ് നയൻതാര.മലയാളത്തിലൂടെ ആണ് സിനിമയിലേക്ക് കടന്നു വന്നതെങ്കിൽ പോലും തമിഴിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയുള്ള നയൻതാര സ്ത്രീ കേന്ദ്രീകൃത സിനിമകളിലും സൂപ്പർസ്റ്റാർ സിനിമകളിലും ഒരുപോലെ സാന്നിധ്യമറിയിക്കുന്നു. ബിഗ് ബജറ്റ് സിനിമയാണെങ്കിലും കഥാപാത്രത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ അഭിനയിക്കാൻ നയൻതാര തയ്യാറാകുന്നുണ്ട്.ഇരൈവൻ ആണ് നടിയുടെ പുതിയ സിനിമ. ജവാന് തൊട്ടുപിന്നാലെയാണ് ഇരവൈൻ പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമാ രംഗത്തെ താരത്തിളക്കത്തിനൊപ്പം നയൻതാര പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. നയൻതാരയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നീണ്ട ഗൗൺ ധരിച്ചാണ് താരം എത്തിയത്. ചടങ്ങിലേക്ക് നടന്ന് പോകവെ പിറകിലുള്ള ഒരാളോട് നയൻതാരയുടെ ഗൗണിൽ ചവിട്ടിപ്പോയി. തിരിഞ്ഞ് നോക്കിയ നയൻതാര വസ്ത്രത്തിൽ ചവിട്ടിയ ആളെ രൂക്ഷമായി ഒന്ന് നോക്കി. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വസ്ത്രത്തിൽ ചവിട്ടിപ്പോയതിന് ഇങ്ങനെ ദേഷ്യം കാണിക്കേണ്ട കാര്യമുണ്ടോയെന്ന് ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ട്.നടിക്ക് അഹങ്കാരമാണെന്നും ആരാധകരോട് ബഹുമാനമില്ലെന്നും കുറ്റപ്പെടുത്തലുകൾ വന്നു. അതേസമയം നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഐ മേക്കപ്പ് കൊണ്ടാണ് നടിയുടെ നോട്ടം രൂക്ഷമായി തോന്നുന്നതെന്നും വസ്ത്രത്തിൽ ചവിട്ടിയാൽ ആർക്കായാലും ദേഷ്യം വരുമെന്നും ഇവർ വാദിക്കുന്നു.
അതെ സമയം താരത്തിന്റെ സ്കിൻ കെയർ ബ്രാൻഡിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്. ഒന്നിലേറെ തവണ പ്ലാസ്റ്റിക് സർജറി ചെയ്ത നടിയാണ് നയൻതാര, അതിനാൽ നടി ഒരു സ്കിൻ കെയർ കമ്പനി തുടങ്ങുമ്പോൾ അതിന് ആധികാരികത ഇല്ലെന്നാണ് വിമർശകരുടെ വാദം. എന്നാൽ ഇതൊന്നും നടി കാര്യമാക്കുന്നില്ല. ബിസിനസ് രംഗത്ത് 9 സ്കിൻ ഇതിനകം വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.കുറച്ച് നാളുകൾക്ക് മുമ്പും നയൻതാരയ്ക്കെതിരെ വിമർശനങ്ങൾ വന്നിരുന്നു. വിഘ്നേശ് ശിവനൊപ്പം തഞ്ചാവൂരിൽ ഒരു ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു നയൻതാര. ആളുകൾ ചുറ്റും കൂടിയതോടെ നയൻതാരയുടെ ക്ഷമ നശിച്ചു. ട്രെയ്നിലും ആളുകൾ ചുറ്റു കൂടിയതോടെ നടി ദേഷ്യപ്പെട്ടു. സെൽഫിയെടുക്കാൻ ശ്രമിച്ചയാളോട് ഫോൺ എറിഞ്ഞുടയ്ക്കുമെന്ന് പറഞ്ഞു. ഈ വീഡിയോ വലിയ തോതിൽ വൈറലായി. നടിക്കെതിരെ വിമർശനങ്ങളും വന്നു.