മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ആദ്യ കാലത്ത് ഒത്തിരി നായിക കഥാപാത്രത്തെ നവ്യ അവതരിപ്പിച്ചു. വിവാഹത്തോടെ നടിയും സിനിമയില്‍ നിന്നും പോയി. ശേഷം തിരിച്ചുവന്നെങ്കിലും അഭിനയത്തില്‍ സജീവം ആയി എന്ന് പറയാന്‍ പറ്റില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ പങ്കുവയ്ക്കുന്ന പോസ്റ്റും ശ്രദ്ധ നേടാറുണ്ട്.
താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
റോസും ഓറഞ്ച് നിറത്തിലുള്ള കസവ് സാരിയിലാണ് നവ്യ എത്തിയിരിക്കുന്നത്. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ കളര്‍ മാലയും ജിമിക്കി കമ്മലും താരം അണിഞ്ഞിട്ടുണ്ട്. നവ്യ ധരിച്ച ബ്ലൗസിനെ കുറിച്ചും പറയാതിരിക്കാന്‍ വയ്യ. റോസ് കളര്‍ ബ്ലൗസ് വേറിട്ട രീതിയില്‍ തന്നെയാണ് തൈപ്പിച്ചത്. പതിവുപോലെ നെറ്റിയില്‍ ചന്ദനക്കുറിയും ഉണ്ട്. മലയാളികളുടെ ബാലാമണിയുടെ ഈ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറല്‍ ആയത് .
വലിയൊരു ഇടവേളക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി നവ്യ തിരിച്ചുവന്നത്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി. രണ്ടാം വരവില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇതിനുശേഷം മറ്റു സിനിമകളില്‍ നവ്യയെ കണ്ടിരുന്നില്ല. എന്നാല്‍ ഡാന്‍സ് പ്രോഗ്രാമുമായി വേദികളില്‍ നടി എത്താറുണ്ട്. സ്വന്തമായി ഡാന്‍സ് സ്കൂളും നവ്യ നടത്തുന്നുണ്ട്.