ബാലാമണിയായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഇഷ്ട നായികയാണ് നവ്യ നായർ. നവ്യയോട് മലയാളയ്കൾക്ക് ഒരു പ്രേത്യേക ഇഷ്ടം തന്നെയാണ്. കലോത്സവ വേദികളിൽ തിളങ്ങിയ നവ്യ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. “ഇഷ്ട”ത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ നായര്‍.ഇപ്പോളിതാ പ്രവര്‍ത്തിക്കുന്നത് ഏതു സംഘടനയായാലും സത്യത്തിന്റെയൊപ്പം നില്‍ക്കണമെന്ന് തുറന്നു പറയുകയാണ് നവ്യ .ഡബ്ല്യു സിസിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം.
പലപ്പോഴായി പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാര്‍ വിമര്‍ശിക്കപ്പെടുന്നത് കാണുമ്ബോള്‍ ഓര്‍ക്കാറുണ്ട്, പണ്ട് ഞാനും ഇതേ സിറ്റുവേഷന് അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്, അന്ന് സോഷ്യല്‍ മീഡിയ ഇത്രയും സജീവമല്ലാതിരുന്നതു കൊണ്ടു പലതും കത്തിക്കയറിയില്ല എന്നു മാത്രം.
കൂടാതെ ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ ‘ഭക്ഷണം പാകം ചെയ്യാന്‍ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു പറഞ്ഞതു വലിയ ചര്‍ച്ചയായി,, ഞാന്‍ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു, പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്,, നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്.
യഥാര്‍ഥത്തില്‍ ഇന്നത്തെ കുട്ടികള്‍ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്,, പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം,, പ്രശ്നങ്ങള്‍ ഉണ്ടാക്കാനാകരുത്, പ്രശ്നങ്ങളുള്ളപ്പോള്‍ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്, നവ്യ പറഞ്ഞു.