വി സിനിമാസ് ഇൻറർനാഷണൽ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നെയ്മർ. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. സിനിമയുടെ ഷൂട്ട് പോണ്ടിച്ചേരിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ചിത്രവും നിർമ്മിച്ചത് ഈ ടീം തന്നെയാണ്. സുധി മാഡിസൺ ആണ് സിനിമ കഥ എഴുതി സംവിധാനം ചെയ്യുന്നത്.
ആദർശ് സുകുമാരൻ, പൊൾ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മാത്യു നസ്ലിൻ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിൽ ആണ് ചിത്രം എത്തുന്നത് എന്ന് മറ്റൊരു പ്രത്യേകതയുമുണ്ട്.
ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നെയ്മറിൽ ഇരുവരും തീർത്തും വ്യത്യസ്തമായിട്ടാണ് എത്തുന്നത് എന്നാണ് സൂചന. ഇരുവരും ഒരുമിച്ച് ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് ജോ ആൻഡ് ജോ. ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഒരു മുഴുനീള എന്റർടൈനർ ആയിട്ടാണ് പുതിയ ചിത്രം ഒരുങ്ങുന്നത്.
സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ സംഘടന രംഗങ്ങൾക്ക് കൈകാര്യം ചെയ്യുന്നത് ഫിനിക്സ് പ്രഭു ആണ്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി എത്തുന്നത് ഉദയ് രാമചന്ദ്രൻ. പി കെ ജിനു ആണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. എസ് ദിനേശ്, ശബരി പി ആർ ഓ ആണ്. സിനിമ ക്രിസ്മസിന് തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന. എന്തായാലും ചിരിയുടെ ഘോഷയാത്ര തന്നെ ചിത്രത്തിൽ നിന്നും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാൻ സാധിച്ചേക്കും.