ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി നടിയായി തിളങ്ങിയ താരമാണ് നമിത പ്രമോദ്. മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കുള്ള നമിതയുടെ വളര്‍ച്ച അതിവേഗം ആയിരുന്നു. ഇന്ന് മുന്നിരനായികമാരില് ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ബാലതാരത്തിലെ കഥാപാത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായികയായപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു നമിതയെ.
സിനിമകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നമിത. ഇതുവരെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ നമിതക്ക് കഴിഞ്ഞു. അഭിനയം പോലെ ഫോട്ടോഷൂട്ടിലും സജീവമാണ് നടി. നേരത്തെ താരത്തിന്റെ കിടിലന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരുന്നു.
ഇപ്പോള്‍ നമിതയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നമിതയിലെ മാറ്റം കണ്ട് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ബ്ലേസര്‍ അണിഞ്ഞ് ഗംഭീര ലുക്കിലാണ് താരം എത്തിയിരിക്കുന്നത് .
മുമ്പും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം എത്തിയിരുന്നു. ഈ അടുത്തായി ചുവപ്പ് വസ്ത്രം അണിഞ്ഞുള്ള നമിതാ ചിത്രമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രം നടി പങ്കുവെച്ചത്. ഏത് വസ്ത്രവും നിറവും നമിതക്ക് ഇണങ്ങും എന്ന് ആരാധകര്‍ മുമ്പ് പറഞ്ഞിരുന്നു.