മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല സാമന്ത. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകരണം തന്നെയാണ് ഈ താരത്തിന് മലയാളികൾ നൽകിവരുന്നത്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി മലയാളസിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാമന്ത ആണ് മലയാള മാധ്യമങ്ങളിലടക്കം നിറയുന്നത്.
തെലുങ്കു താരം നാഗചൈതന്യ ആണ് സാമന്തയുടെ ഭർത്താവ്. ഇരുവരും വേർപിരിയാൻ പോവുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്യുന്നത്. തെന്നിന്ത്യയിലെ സൂപ്പർ ദമ്പതിമാർ ആയിട്ടായിരുന്നു ഇവരെ കണ്ടത്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹ മോചന വാർത്ത ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ ഇവരുടെ മൗനം, വാർത്തകളെല്ലാം സത്യമാണ് എന്ന തരത്തിലേക്ക് വായിക്കപ്പെടുക ആണ്.
കഴിഞ്ഞദിവസം നാഗചൈതന്യ വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നു. അമീർഖാൻ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. എന്നാൽ ഈ പരിപാടിയിൽ സാമന്ത പങ്കെടുത്തിരുന്നില്ല. നിരവധി ആളുകൾ ആയിരുന്നു സാമന്തയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്രയും വലിയ ഒരു പരിപാടിയിൽ നിന്നും വിട്ടു നിൽക്കാൻ സാമന്തയ്ക്ക് എങ്ങനെ സാധിച്ചു എന്നാണ് മലയാളികൾ ചോദിക്കുന്നത്. പെണ്ണുങ്ങളായാൽ ഇത്രയും അഹങ്കാരം പാടില്ല എന്നാണ് മലയാളി അമ്മാവന്മാർ സാമന്തയെ ഓർമിപ്പിക്കുന്നത്.
ഈ വിഷയത്തിൽ സാമന്തയുടെ ഭാഗം കേൾക്കാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ സാമന്ത കാരണം ജീവിതം നഷ്ടപ്പെട്ട ഒരു പയ്യൻ അപ്പുറത്ത് ഉണ്ട് എന്ന് ആരും ആലോചിക്കുന്നില്ല. നാഗചൈതന്യയ്ക്ക് ഈ വിഷയത്തിൽ പറയാനുള്ളത് ഇതാണ് – “കരിയർ തുടങ്ങിയ കാലം മുതൽ തന്നെ ഞാൻ ശീലിച്ച ഒരു കാര്യമുണ്ട്. പേഴ്സണൽ കാര്യങ്ങൾ പേഴ്സണൽ ആയും, പ്രൊഫഷണൽ കാര്യങ്ങൾ പ്രൊഫഷണൽ ആയും വെക്കും. അത് രണ്ടും കൂടി ചേർക്കാറില്ല. ഞാനെൻറെ മാതാപിതാക്കളിൽ നിന്നും പഠിച്ച പാഠമാണ് ഇത്. അവർ ഒരിക്കലും വീട്ടിൽ അവരുടെ ജോലിയെ കുറിച്ച് സംസാരിക്കാറില്ല. അവർ ഒരിക്കലും ജോലിയിൽ അവരുടെ കുടുംബ കാര്യങ്ങൾ സംസാരിക്കാറില്ല. നല്ല ഒരു ബാലൻസ് ആണ് അവർ എപ്പോഴും കാത്തുസൂക്ഷിക്കാർ ഉള്ളത്. ഇത് ഞാൻ എപ്പോഴും നിരീക്ഷിച്ചിരുന്നു” – നാഗചൈതന്യ വിഷയത്തിൽ പരോക്ഷമായി പ്രതികരിക്കുന്നു.