ഈ അടുത്താണ് നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ഒരുമാസം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇവര്‍ വേര്‍പിരിയുന്ന കാര്യം രണ്ടുപേരും ഔദ്യോഗികമായി അറിയിച്ചത്. ഇത് ആരാധകരെയും നിരാശയില്‍ ആക്കി. 4 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായാണ് ഇരുവരും വഴിപിരിഞ്ഞത്.
ഇപ്പോഴിതാ നാഗചൈതന്യ മുന്‍പ് നല്കിയ അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള നാഗചൈതന്യയുടെ പ്രതികരണം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ തയ്യാറാണ് താനെന്നായിരുന്ന നാഗചൈതന്യ പറഞ്ഞത്. എന്നാല്‍ അത് തന്റെ കുടുംബത്തെ ബാധിക്കുന്നതാവരുത്. അവര്‍ക്ക് മോശം തോന്നിപ്പിക്കുന്നതോ നാണക്കേടുണ്ടാക്കുന്നതോ ആയ കഥാപാത്രങ്ങള്‍ താന്‍ സ്വീകരിക്കില്ലെന്നായിരുന്നു നാഗചൈതന്യ വ്യക്തമാക്കിയത്. ഇത് സമാന്തക്കുള്ള മറുപടിയായാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. വിവാഹ മോചനത്തിന് പിന്നാലെ ചിത്രം പുഷ്പയില്‍ ഐറ്റം ഡാന്‍സുമായി സമാന്ത എത്തുന്നുണ്ട്.
അല്ലുഅര്‍ജുനും രശ്മിക മന്ദാനയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ പുഷ്പയില്‍ സമാന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുണ്ട്. ഇതിനായി വലിയൊരു പ്രതിഫലം തന്നെയാണ് നടി വാങ്ങിച്ചതും. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം നടി ഇത്തരം വേഷങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷവും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ് സമാന്ത.