Bigboss

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍ ഇല്ലെന്ന് നാദിറ മെഹ്റിന്‍. ജാസ്മിന്റെ കാര്യം കൂടുതലായി സംസാരിക്കുകയാണെങ്കില്‍ തുടക്കത്തിലൊക്കെ ഹൈജീന്‍ വലിയൊരു വിഷയമായി പറഞ്ഞിരുന്നു. അത് നമ്മള്‍ എല്ലാവരും കണ്ടതാണ്. എന്നാല്‍ ലാല്‍ സർ തന്നെ ആ വിഷയം അവിടെ പറയുകയും ടെലികാസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ജാസ്മിനെതിരെ അത്തരമൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. കാരണം ജാസ്മിന്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തുന്നു.മറ്റൊന്ന് ഗബ്രി അവിടുന്ന് പുറത്തായ സാഹചര്യത്തില്‍ ഇപ്പോള്‍ എന്തായാലും നമുക്ക് അത് പറയാന്‍ സാധിക്കില്ല. ഈ രണ്ട് വിഷയം അല്ലാതെ വേറൊരു കാര്യത്തിലും ജാസ്മിനെ നെഗറ്റീവ് പറയാന്‍ സാധിക്കില്ല. അപ്പോഴാണ് ആളുകള്‍ പുള്ളിക്കാരിയുടെ വ്യക്തി ജീവിതം എടുത്തിട്ട് ഗെയിം കളിക്കുന്നത്. പുറത്തെ കാര്യങ്ങള്‍ അല്ല, ബിഗ് ബോസ് വീടിനുള്ളില്‍ എന്ത് ഗെയിം കളിക്കുന്നോ, അതിനെ വിലയിരുത്തിയാണ് സംസാരിക്കേണ്തെന്നും നാദിറ പറയുന്നു.

- Advertisement -

ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. മികച്ച മത്സരാർത്ഥി കൂടിയാണ്. ഇവർ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. മറിച്ച് പുള്ളിക്കാരിയുടെ നെഗറ്റീവ് എടുത്ത് വെച്ച് വലിയ തോതില്‍ സൈബർ ബുള്ളിയിങ്ങ് നടത്തുവാണ്. ചില പേജുകളൊക്കെ ഇതിനായിട്ടുണ്ട്. അവർ ഇപ്പോഴും പറയുന്നത് വൃത്തിയില്ലായ്മയും ഗബ്രി വിഷയവുമാണ്.ബിഗ് ബോസിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളുകളില്‍ ചിലർ മുസ്ലിം ആയതുകൊണ്ട് മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്നാണ് ചില പേജുകള്‍ പറയുന്നത്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നുന്നില്ല. അങ്ങനെ ഉണ്ടാകില്ലെന്നും നാദിറ അഭിപ്രായപ്പെടുന്നു.
അതോടൊപ്പം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജിന്റോയുടെ കണ്ടന്റുകള്‍ അധികം പുറത്ത് വരുന്നില്ലെന്നും നാദിറ പറയുന്നു. ജിന്റോയ്ക്ക് നല്ല രീതിയില്‍ സപ്പോർട്ട് കിട്ടുന്നുണ്ട്. അത് പല പോളിങ്ങുകളില്‍ നിന്നും വ്യക്തമാണ്.

Anusha

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

3 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

3 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

4 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

5 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

5 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

5 hours ago