Sports

‘ഗാലറിയില്‍ നിന്ന് ഡി.കെ വിളികളുമായി ആരാധകര്‍’; പ്രതികരിച്ച് മുരളി വിജയ്; വിഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാ ദിനേശ് കാര്‍ത്തിക്കും മുരളി വിജയും വ്യക്തിപരമായി അത്രരസത്തിലല്ല എന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങളായ ഇരുവരും സംസ്ഥാനത്തിനായി കളിക്കുന്ന കാലത്താണ് തെറ്റിപ്പിരിഞ്ഞത്. ദിനേശ് കാര്‍ത്തിക്കിന്റെ മുന്‍ഭാര്യ നികിതയുമായി പ്രണയത്തിലായ മുരളി വിജയ് അവരെ വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ഇരുവരും അകന്നത്. പിന്നീട് ദിനേശ് കാര്‍ത്തിക് സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ വിവാഹം ചെയ്തു. ഇരുവര്‍ക്കും അടുത്തിടെയാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്.

- Advertisement -

വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് വര്‍ഷമായി സജീവ ക്രിക്കറ്റിലില്ലാതിരുന്ന മുരളി വിജയ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തിലായിരുന്നു വിജയ് ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടാണ് വിജയ് ഇപ്പോള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. ദിനേശ് കാര്‍ത്തിക് ആകട്ടെ ഐപിഎല്ലില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ട്രിച്ചി വാരിയേഴ്‌സിന്റെ കളിക്കാരനാണ് വിജയ് ഇപ്പോള്‍. ഈ മാസമാദ്യം നടന്ന തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ പക്ഷെ വിജയിന് തിളങ്ങാനായിരുന്നില്ല. 13 പന്തില്‍ എട്ട് റണ്‍സെടുത്ത് വിജയ് പുറത്തായി. ഇതിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ആരാധകരുടെ പ്രതികരണവും അതിന് മുരളി വിജയ് നല്‍കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. ഗാലറില്‍ നിന്ന് ‘ഡി.കെ…..ഡി.കെ എന്നാണ് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ദിനേശ് കാര്‍ത്തിക്കിന്റെ ഷോര്‍ട്ട് ഫോമാണ് ഡി.കെ.

Rathi VK

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

3 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

4 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago