സാമൂഹ്യ മാധ്യമങ്ങളിൽ പല വിഷയങ്ങൾ ചർച്ചാവിഷയം ആവാറുണ്ട്. ചിലപ്പോഴൊക്കെ താരങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ അനുഗ്രഹമാണ്. മികച്ച പിന്തുണയാണ് ഇതിലൂടെ അവർക്ക് ലഭിക്കുക. മാത്രമല്ല അവരുടെ എന്തെങ്കിലും കാര്യങ്ങൾ പ്രമോഷൻ നടത്തണമെങ്കിൽ വളരെ എളുപ്പത്തിൽ ഇതിലൂടെ സാധിക്കും. എന്നാൽ ഇതിനൊരു മറുവശവുമുണ്ട്. ചിലപ്പോഴൊക്കെ അത് അവർക്ക് ഒരു ശാപവുമാണ്. അടുത്ത വ്യക്തി വിദ്വേഷത്തിന് ചിലരെങ്കിലും ഇതിലൂടെ ഇരയാകാറുണ്ട്.
ഇപ്പോഴിതാ പ്രശസ്ത നടി മൃണാൽ ടാക്കൂറിൻ്റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി കൊണ്ടിരിക്കുകയാണ് താരം. സൂപ്പർ ഹിറ്റ് തെലുഗു ചിത്രമാണ് ജഴ്സി. ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഷാഹിദ് കപൂർ ആണ് ഇതിൽ നായകൻ. ചിത്രത്തിൽ നായികയാവുന്നത് മൃണാൾ ആണ്. ഇതിൻറെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ.
അതേസമയം വസ്ത്രധാരണത്തിന് പേരിൽ താരമിപ്പോൾ കടുത്ത വിദ്വേഷത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. ചുവന്ന ഷർട്ടും കറുത്ത പാൻ്റ്സും ആണ് താരം ധരിച്ചിരിക്കുന്നത്. എന്നാൽ ഷർട്ടിന് അടിവശത്തെ ബട്ടൻസുകൾ താരം ഇട്ടിട്ടില്ല. ഇത് സദാചാരവാദികളെ ചൊടിപ്പിച്ചു. ഇതിനെതിരെ നിരവധി പേരാണ് അധിക്ഷേപവുമായി വരുന്നത്. തിരക്കിനിടയിൽ ബട്ടൻസ് ഇടാൻ മറന്നു പോയതാണോ എന്നാണ് പരിഹാസം.
ചുരുക്കം ചിലർ താരത്തിന് പിന്തുണയുമായി വരുന്നുണ്ട്. താൽപര്യമില്ലെങ്കിൽ അങ്ങോട്ട് നോക്കിയാൽ പോരെ എന്നാണ് ഇവർ ചോദിക്കുന്നത്. തെലുങ്കിൽ പ്രശസ്ത നടി ശ്രദ്ധ ശ്രീനാഥ് അവതരിപ്പിച്ച കഥാപാത്രമാണ് ഹിന്ദിയിൽ മൃണാൾ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം ശ്രദ്ധനേടിയിരുന്നു.