Film News

വിവാഹത്തിനുശേഷമാണ് കൂടുതല്‍ ഗോസിപ്പുകള്‍ വന്നു തുടങ്ങിയത്; പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല ഇതിനൊന്നും സമയമില്ല നടി മൃദുല വിജയ് പറയുന്നു

കഴിഞ്ഞമാസം ആയിരുന്നു മിനിസ്‌ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ് യുടെയും വിവാഹം . വലിയ ആഘോഷത്തോടെ കൂടി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതേസമയം ഇവരുടെ വിവാഹ ശേഷം ധാരാളം ഗോസിപ്പുകളും പ്രചരിച്ചു തുടങ്ങി. വിവാഹം കഴിഞ്ഞപാടെ മൃദുലക്ക് വേണ്ടി യുവ പുതിയ ഫ്‌ലാറ്റ് വാങ്ങി എന്നതായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. പിന്നെ ഇവര്‍ ഒന്നിക്കാന്‍ നിമിത്തമായ നടി രേഖ രതീഷിനെ വിവാഹത്തിനു ക്ഷണിച്ചില്ല എന്ന ഗോസിപ്പും വന്നിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാം ആണ് മൃദുല പറയുന്നത്.

- Advertisement -

നടി രേഖയാണ് ആദ്യം ഇവരോട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹം കഴിച്ചുകൂടെ എന്ന് ചോദിച്ചത് , പിന്നീട് ആ റൂട്ട് കൂടെ രണ്ടുപേരും ചിന്തിച്ചു തുടങ്ങുകയായിരുന്നു . അങ്ങനെയാണ് വിവാഹനിശ്ചയം വരെ എത്തുന്നത് തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ വിവാഹനിശ്ചയത്തിന് രേഖ പങ്കെടുക്കാത്തത് മുതല്‍ ചോദ്യങ്ങളുമായി പ്രേക്ഷകര്‍ എത്തി. ഇതിനിടെയാണ് ഇവര്‍ ക്ഷണിച്ചില്ലെന്ന് രേഖയും പറഞ്ഞത്. ഇതോടെ യുവയ്ക്കും മൃദുലക്കും നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം വ്യാജമാണെന്നാണ് മൃദുല ഇപ്പോള്‍ പറയുന്നത്. വിവാഹശേഷമാണ് തങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ വന്നതെന്നും മൃദുല പറയുന്നു.

ഇതില്‍ ഒന്നും പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല വെറുതെ എന്തിനാ സമയം കളയുന്നത് , ഒരു ചെറിയ കാര്യം കിട്ടിയാല്‍ പോലും അത് ഊതി പെരുപ്പിക്കും. ഈ ഗോസിപ്പുകള്‍ ഒക്കെ കണ്ട് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അവര്‍ക്ക് അറിയില്ല. യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തരത്തിലുള്ള വാര്‍ത്ത ഞാന്‍ കണ്ടു സത്യം പറഞ്ഞാല്‍ ചേട്ടന് ഒരു പൈസ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. ഞാന്‍ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടിട്ട് ആണെങ്കില്‍ അതെല്ലാം വീട്ടുകാര്‍ അവരുടെ സന്തോഷത്തിന് തന്നതാണ്. അതെല്ലാം എന്റെ തന്നെയാണ് ,അതൊന്നു ഞാന്‍ ചേട്ടന് കൊടുത്തിട്ടുമില്ലെന്നും താരം പറയുന്നു.

പിന്നെ കണ്ട ഗോസിപ്പ് എന്നത് രേഖ ചേച്ചിയെ വിവാഹത്തിന് വിളിച്ചില്ല എന്നതാണ് . അതും തെറ്റായ ഒരു വാര്‍ത്തയാണ്. രേഖ ചേച്ചി പൊതുവെ ആഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കാറില്ല പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണത് . നിങ്ങളെന്നെ വിവാഹത്തിന് വിളിക്കേണ്ട, വിളിച്ചാലും വരില്ല, എന്റെ മകന്റെ വിവാഹത്തിന് പോലും ഞാന്‍ പങ്കെടുക്കില്ല എന്ന് രേഖ ചേച്ചി പറഞ്ഞിരുന്നതായും മൃദുല പറയുന്നു . പിന്നെ ചേട്ടന്‍ പുതിയ ഫ്‌ലാറ്റ് വാങ്ങിത്തന്നു എന്നൊക്കെയുള്ള വാര്‍ത്ത കണ്ടു അതൊക്കെ സത്യമായ കാര്യം അല്ല . ഞാന്‍ വിളക്ക് എടുത്തു കേറുന്ന ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു രണ്ടുവര്‍ഷം മുമ്പ് ഗുരുവായൂറില്‍ വാങ്ങിയ ഫ്‌ലാറ്റാണ് അത്, അല്ലാതെ ഞങ്ങള്‍ മാറി താമസിച്ചിട്ട് ഒന്നുമില്ലെന്നും മൃദുല പറയുന്നു.

 

 

 

Anusha

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

14 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

14 hours ago