കഴിഞ്ഞമാസം ആയിരുന്നു മിനിസ്ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ് യുടെയും വിവാഹം . വലിയ ആഘോഷത്തോടെ കൂടി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതേസമയം ഇവരുടെ വിവാഹ ശേഷം ധാരാളം ഗോസിപ്പുകളും പ്രചരിച്ചു തുടങ്ങി. വിവാഹം കഴിഞ്ഞപാടെ മൃദുലക്ക് വേണ്ടി യുവ പുതിയ ഫ്ലാറ്റ് വാങ്ങി എന്നതായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. പിന്നെ ഇവര്‍ ഒന്നിക്കാന്‍ നിമിത്തമായ നടി രേഖ രതീഷിനെ വിവാഹത്തിനു ക്ഷണിച്ചില്ല എന്ന ഗോസിപ്പും വന്നിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാം ആണ് മൃദുല പറയുന്നത്.
നടി രേഖയാണ് ആദ്യം ഇവരോട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹം കഴിച്ചുകൂടെ എന്ന് ചോദിച്ചത് , പിന്നീട് ആ റൂട്ട് കൂടെ രണ്ടുപേരും ചിന്തിച്ചു തുടങ്ങുകയായിരുന്നു . അങ്ങനെയാണ് വിവാഹനിശ്ചയം വരെ എത്തുന്നത് തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ വിവാഹനിശ്ചയത്തിന് രേഖ പങ്കെടുക്കാത്തത് മുതല്‍ ചോദ്യങ്ങളുമായി പ്രേക്ഷകര്‍ എത്തി. ഇതിനിടെയാണ് ഇവര്‍ ക്ഷണിച്ചില്ലെന്ന് രേഖയും പറഞ്ഞത്. ഇതോടെ യുവയ്ക്കും മൃദുലക്കും നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം വ്യാജമാണെന്നാണ് മൃദുല ഇപ്പോള്‍ പറയുന്നത്. വിവാഹശേഷമാണ് തങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ വന്നതെന്നും മൃദുല പറയുന്നു.
ഇതില്‍ ഒന്നും പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല വെറുതെ എന്തിനാ സമയം കളയുന്നത് , ഒരു ചെറിയ കാര്യം കിട്ടിയാല്‍ പോലും അത് ഊതി പെരുപ്പിക്കും. ഈ ഗോസിപ്പുകള്‍ ഒക്കെ കണ്ട് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അവര്‍ക്ക് അറിയില്ല. യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തരത്തിലുള്ള വാര്‍ത്ത ഞാന്‍ കണ്ടു സത്യം പറഞ്ഞാല്‍ ചേട്ടന് ഒരു പൈസ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. ഞാന്‍ അണിഞ്ഞ ആഭരണങ്ങള്‍ കണ്ടിട്ട് ആണെങ്കില്‍ അതെല്ലാം വീട്ടുകാര്‍ അവരുടെ സന്തോഷത്തിന് തന്നതാണ്. അതെല്ലാം എന്റെ തന്നെയാണ് ,അതൊന്നു ഞാന്‍ ചേട്ടന് കൊടുത്തിട്ടുമില്ലെന്നും താരം പറയുന്നു.
പിന്നെ കണ്ട ഗോസിപ്പ് എന്നത് രേഖ ചേച്ചിയെ വിവാഹത്തിന് വിളിച്ചില്ല എന്നതാണ് . അതും തെറ്റായ ഒരു വാര്‍ത്തയാണ്. രേഖ ചേച്ചി പൊതുവെ ആഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കാറില്ല പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണത് . നിങ്ങളെന്നെ വിവാഹത്തിന് വിളിക്കേണ്ട, വിളിച്ചാലും വരില്ല, എന്റെ മകന്റെ വിവാഹത്തിന് പോലും ഞാന്‍ പങ്കെടുക്കില്ല എന്ന് രേഖ ചേച്ചി പറഞ്ഞിരുന്നതായും മൃദുല പറയുന്നു . പിന്നെ ചേട്ടന് പുതിയ ഫ്ലാറ്റ് വാങ്ങിത്തന്നു എന്നൊക്കെയുള്ള വാര്‍ത്ത കണ്ടു അതൊക്കെ സത്യമായ കാര്യം അല്ല . ഞാന്‍ വിളക്ക് എടുത്തു കേറുന്ന ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു രണ്ടുവര്‍ഷം മുമ്പ് ഗുരുവായൂറില്‍ വാങ്ങിയ ഫ്ലാറ്റാണ് അത്, അല്ലാതെ ഞങ്ങള്‍ മാറി താമസിച്ചിട്ട് ഒന്നുമില്ലെന്നും മൃദുല പറയുന്നു.