കഴിഞ്ഞ മാസം ആയിരുന്നു മൃദുല വിജയയുടെയും യുവകൃഷ്ണയുടെയും വിവാഹം. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ കാത്തിരുന്നു ആഘോഷമാക്കിയ വിവാഹം ആയിരുന്നു താരങ്ങളുടെത്. ഇവരുടെ വിവാഹ നിശ്ചയം മുതല്‍ ഇവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു പ്രേക്ഷകര്‍. പിന്നാലെ വിവാഹത്തോട് അടുപ്പിച്ചുള്ള വിശേഷങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങോടെയാണ് വിവാഹം നടത്തിയത്.
വിവാഹ ചിത്രവും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ രണ്ട് പേരും ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയിലേക്കും എത്തിയിരുന്നു. വേദിയില്‍ വെച്ച് യുവയുടെ പാട്ടിന് മൃദുല ചുവടുവെക്കുകയും ചെയ്തു. നിമിഷന്നേരം കൊണ്ടാണ് ഇവരുടെ ഡാന്‍സ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മറ്റൊരു സന്തോഷം ആണ് താരങ്ങള്‍ പങ്കുവെച്ചത്. തങ്ങളുടെ യാത്രയെക്കുറിച്ചാണ് ഇവര്‍ പറയുന്നത്.
വിവാഹ ശേഷം അധികം യാത്രകളൊന്നും പോയിട്ടില്ല. കേരളത്തിലെ സ്ഥലങ്ങളിലൊക്കെ പോയതിന് ശേഷമേ വിദേശയാത്രകളൊക്കെ പ്ലാന്‍ ചെയ്യുന്നുള്ളൂയെന്നായിരുന്നു യുവ പറഞ്ഞത്. ആദ്യം പോവുന്നത് മൂന്നാറിലേക്കാണെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. മൂന്നാര്‍ ട്രിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
അതേസമയം ഇവരുടെത് പ്രണയ വിവാഹം ആണെന്ന ചില റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും അങ്ങനെ അല്ലെന്നും വീട്ടുക്കാര് തന്നെ തീരുമാനിച്ച വിവാഹം ആണെന്നും മൃദുല പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ആണ് താരങ്ങളുടെ എന്‍ഗേജ്മെന്റ് നടന്നത്, പിന്നാലെ ഒന്നിച്ചുള്ള നിരവധി വിശേഷം ഇവര്‍ പങ്കുവെച്ചു. മൃദു വിവാഹ സാരിയെക്കുറിച്ച് പറഞ്ഞതെല്ലാം വലിയ വാര്‍ത്തയായിരുന്നു. തുടര്‍ച്ചയായി മൂന്ന് ആഴ്ച കൊണ്ട് ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് മൃദുവിന്റെ സാരി പൂര്‍ത്തിയാക്കിയത്.