തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് നടി മൃദുല വിജയിനെ യുവകൃഷ്ണയെയും ആരാധകര്‍ കാണുന്നത്. രണ്ടുപേരും മിനിസ്ക്രീനില്‍ സജീവമാണ്. ഒന്നിച്ച് തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ച ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇതിലെ രസകരമായ കാര്യം എന്തെന്ന് വെച്ചാല്‍ ഇവരുടെത് പാക്കാ അറേഞ്ച്ഡ് മാരേജ് ആണ് എന്നതാണ്.
നേരത്തെ പരിചയമുള്ള ഇരുവരും ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രണയ വിവാഹമാണോ എന്നാണ് കൂടുതല്‍ പേരും താരങ്ങളോട് ചോദിച്ചത്. എന്നാല്‍ വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ മൃദുലയുടെ ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത്.
ഏറെ നാളുകള്‍ക്കു ശേഷമാണ് മൃദുവിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്നത്. ഇത്തവണ റെഡ് സാരിയില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. പ്ലെയിന്‍ സാരിക്ക് , ചാവുന്ന കലങ്കാരി പ്രിന്റ് ഫുള്‍കൈ ബ്ലൗസും താരം അണിഞ്ഞിട്ടുണ്ട്. ബ്ലാക്ക് മെറ്റല്‍ കമ്മല്‍ ,മാല, മൂക്കുത്തിയും ആണ് മറ്റ് ആകര്‍ഷണം.
2020 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മൃദുലയും യുവയുടെ വിവാഹം. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. അതേസമയം വിവാഹം കഴിഞ്ഞതിനു ശേഷം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ നേരിട്ട താരങ്ങള്‍ കൂടിയാണ് ഇവര്‍. ഇതിനുള്ള മറുപടിയും മൃദുല കൊടുത്തിരുന്നു.