മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൃദുല വിജയ്. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ തുമ്പപൂവ് എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൃദുല വിജയ് ആണ്. ഇതുകൂടാതെ നിരവധി പരമ്പരകളിലെ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.
സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവ കൃഷ്ണ ആണ് മൃദുലയുടെ ഭർത്താവ്. ഇരുവരുടെയും ഒരു സെമി ലവ് മാര്യേജ് ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇരുവരും തമ്മിൽ ഒരുപാട് നാളത്തെ പരിചയം ഉണ്ടായിരുന്നു എങ്കിലും ഇരുവരും തമ്മിൽ പ്രണയം ഉണ്ടായിരുന്നില്ല. ഇരുവരുടെയും വീട്ടിൽ വിവാഹ ആലോചനകൾ നോക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഇരുവരുടെയും സുഹൃത്ത് സീരിയൽ താരം രേഖ രതീഷ് എന്തുകൊണ്ട് ഇരുവർക്കും പരസ്പരം വിവാഹം കഴിച്ചു കൂടാ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അങ്ങനെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട് അത് വിവാഹത്തിൽ കലാശിക്കുന്നതും.
ഇപ്പോൾ ഗർഭിണിയാണ് മൃദുല വിജയ്. താരം തന്നെയാണ് ഈ വാർത്ത കഴിഞ്ഞ ആഴ്ച ആരാധകരുമായി പങ്കുവച്ചത്. എന്നാൽ ഇപ്പോൾ താരത്തിന് ഏകദേശം മൂന്ന് മാസം ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം ഇപ്പോൾ അവസാനമായി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. വയർ അത്യാവശ്യം ഉണ്ട് വീഡിയോയിൽ. അതിൽ നിന്നുമാണ് താരത്തിന് ഇപ്പോൾ മൂന്ന് മാസത്തോളം ആണ് എന്ന് ഊഹിക്കാൻ സാധിക്കുന്നത്.
മൃദുലയുടെ സഹോദരി ആണ് പാർവതി. മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് പാർവതിയും. പാർവ്വതിയും ഇപ്പോൾ ഗർഭിണിയാണ്. ഒരു വീട്ടിൽ രണ്ട് ഗർഭിണികൾ ഉണ്ടെങ്കിൽ എന്താണ് സംഭവിക്കുക? രസകരമായ വീഡിയോ ആണ് ഇപ്പോൾ ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. ഒരു ഡാൻസ് വീഡിയോ ആണ് ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തിയത്.
View this post on Instagram