മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. ഭാര്യ എന്ന പരമ്പരയിലൂടെയാണ് മൃദുല പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതിൽ മൃദുല അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രത്തിന് ഒട്ടനവധി ആരാധകരാണുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ താരം നേടിയെടുത്തു. ഇതിനു ശേഷം നിരവധി പരമ്പരകളിൽ താരത്തിന് അവസരം ലഭിച്ചു.
ടെലിവിഷൻ സ്ക്രീനിലെ സൂപ്പർ സ്റ്റാറിൽ ഒരാളാണ് മൃദുല ഇന്ന്. ഇപ്പോഴിതാ മൃദുലയുടെ അമ്മയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രേഖയുടെ ഷോയിൽ പങ്കെടുക്കാൻ എത്തിയതാണ് മൃദുലയുടെ അമ്മ. അതിനിടയിൽ അമ്മ പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഷോയിൽ മൃദുലയുടെ അമ്മയോടൊപ്പം അച്ഛനും ഉണ്ടായിരുന്നു.
മൃദുലക്ക് സർപ്രൈസ് കൊടുത്തു കൊണ്ടാണ് ഇരുവരും ഷോയിൽ വന്നത്. വളരെ വികാര നിർഭരമായാണ് മൃദുലയുടെ അമ്മ ചില കാര്യങ്ങൾ പറഞ്ഞത്. മുൻപ് നടന്ന ഒരു അപകടത്തെക്കുറിച്ച് ആണ് അമ്മ പറഞ്ഞത്. ആ സമയത്ത് ഊണും ഉറക്കവും കളഞ്ഞ് മകൾ തങ്ങളെ നോക്കി എന്ന് അമ്മ പറയുന്നു. ദൈവം തന്ന നിധിയാണ് തങ്ങൾക്ക് ഈ പൊന്നു മോൾ എന്ന് ലോകം അറിയണം എന്നും അമ്മ പറയുന്നു.
ശ്രീലക്ഷ്മി എന്നാണ് മൃദുലയുടെ യഥാർത്ഥ പേര്. കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. പ്രശസ്ത സീരിയൽ നടനായ യുവകൃഷ്ണയെ ആണ് താരം വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകതരത്തിലുള്ള സാരിയാണ് മൃദുല ചടങ്ങിന് ഉടുത്തിരുന്നത്. ചിത്രങ്ങളിൽ വളരെ മനോഹരമായിരിന്നു ഇരുവരും എന്നാണ് ആരാധകരുടെ അഭിപ്രായം. സിനിമാ സീരിയൽ രംഗത്ത് നിന്നും നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്.