ചിത്രം ‘ലളിതം സുന്ദരം’ഉടന്‍ ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു. ഈ മാര്‍ച്ചില്‍ സ്ട്രീമിങ് ആരംഭിക്കും. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്,മാസ്റ്റര്‍ ആശ്വിന് വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.
എഡിറ്റര്‍ ലിജോ പോള്‍, നിര്‍മ്മാണം മഞ്ജു വാര്യര്‍, കൊച്ചുമോന്, എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍ ബിനീഷ് ചന്ദ്രന്, ബിനു ജി, പ്രൊഡക്ഷന്‍ കണ്ട്രോളര് എഡി ശ്രീകുമാര്‍, കല എം ബാവ, മേക്കപ്പ് റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍ എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന് അഗസ്റ്റിന് സേവ്യര്‍.