മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൗനി റോയ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണമെന്നില്ല. എന്നാൽ നാഗകന്യക എന്ന് പറഞ്ഞാൽ ഈ താരത്തെ എല്ലാവർക്കും മനസ്സിലാകും. താരം നായികയായി എത്തുന്ന സൂപ്പർഹിറ്റ് പരമ്പര ആണ് ഇത്. മലയാളത്തിലും ഈ പരമ്പര മൊഴിമാറ്റി എത്തുന്നുണ്ട്. രണ്ടു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു താരം വിവാഹിതയായത്. സൂരജ് നമ്പ്യാർ ആയിരുന്നു വരൻ. ഗോവയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.
അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഗോവയിലെ ഹിൽട്ടൺ ഗോവ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. മൗനി റോയ് ഒരു ബംഗാളി ആണ്. അതേസമയം സൂരജ് നമ്പ്യാർ ഒരു മലയാളിയും ആണ്. അതുകൊണ്ടുതന്നെ ബംഗാളികളുടെയും മലയാളികളുടെയും വിവാഹ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. അതിരാവിലെ ആയിരുന്നു മലയാളി വിവാഹം നടന്നത്. അതേസമയം ബംഗാളി വിവാഹം നടന്നത് വൈകിട്ട് ആയിരുന്നു. ഈ രണ്ടു വിവാഹങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്. ഇപ്പോൾ വിവാഹം കഴിഞ്ഞ ഉടനെ തന്നെ താരം പോയത് എങ്ങോട്ടാണ് എന്ന് അറിയുമോ? ആഫ്റ്റർ വെഡിങ് പാർട്ടിയിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് താരം പോയത്. ഇവിടെ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതിമനോഹരമായ ഒരു പച്ച ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. താരം അടിച്ചുപൊളിച്ചു ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കല്യാണപെണ്ണ് ആയാൽ ഇങ്ങനെ വേണം എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.
വെസ്റ്റ് ബംഗാൾ കുടുംബത്തിൽനിന്നും ആണ് താരം വരുന്നത്. ഇവിടുത്തെ കൂച്ച് ബീഹാർ എന്ന സ്ഥലത്ത് ആയിരുന്നു താരം താമസിച്ചിരുന്നത്. അതേസമയം ഭർത്താവ് സൂരജ് നമ്പ്യാർ ആവട്ടെ ഒരു മലയാളി കുടുംബമാണ് എങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ കുടുംബം ബംഗളുരുവിൽ ആണ് താമസം. ഒരു ജയിൻ കുടുംബത്തിൽ നിന്നും ആണ് സൂരജ് നമ്പ്യാർ വരുന്നത്. എന്തായാലും ഇരുവർക്കും മംഗളകരമായ വിവാഹം നേർന്നുകൊണ്ട് എത്തുകയാണ് ഇപ്പോൾ മലയാളികൾ.
View this post on Instagram