അട്ടപ്പാടിയില്‍ നാലുവയസുകാരന് ക്രൂര മര്‍ദനമേറ്റതായി പരാതി. കുട്ടിയുടെ അമ്മയും സുഹൃത്തും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ കുട്ടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാംസം അടര്‍ന്നുപോയിട്ടുണ്ട്. ഇത് തീ പൊള്ളിച്ചതാണോ എന്ന് സംശയമുണ്ട്. കുട്ടിയെ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച് വരികയാണ്.
കുട്ടിയുടെ അമ്മയും സുഹൃത്തും ഒരുമിച്ചാണ് താമസിക്കുന്നത്. കുട്ടിയും ഇവരോടൊപ്പമാണ് ഉണ്ടായിരുന്നത്. മുന്‍പും കുട്ടിക്ക് നേരെ മര്ദനമുണ്ടായിട്ടുണ്ടെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു.