പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന തട്ടിപ്പു നടത്തിയ മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഐ.ജി ലക്ഷ്മണിന്റെ സസ്പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
കേസില്‍ ഐ.ജി ലക്ഷ്മണിനെ ഇതുവരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. മോന്സണ് മാവുങ്കലിനെ സഹായിച്ചതിനാണ് ഐജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ 10 നാണ് ഐ.ജിയെ സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ മോണ്സണ് മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോണ്‍സണിന് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ് ഇടപെട്ടിരുന്നു. ഇതിന്റെ പേരില്‍ വകുപ്പുതല അന്വേഷണവും നടന്നിരുന്നു.