മലയാളത്തിലെ ഏറ്റവും അധികം ആരാധകരുള്ള ഒരു കോംബോ ആയിരിക്കും ഒരു പക്ഷെ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ബഹുഭൂരിപക്ഷവും ബ്ലോക്ബസ്റ്ററുകൾ. ഇന്ത്യയിലെതന്നെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ദേശീയ അവാർഡ് ജേതാവ്. മോഹൻലാൽ ആവട്ടെ ഇന്ത്യയിലെതന്നെ ഏറ്റവും പ്രഗൽഭനായ നടന്മാരിൽ ഒരാളും. ഏതാണ്ട് 47 ഓളം മലയാള ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും ഒരുമിച്ചിട്ടുണ്ട്.
പണ്ടുമുതലേ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ പ്രിയദർശന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രിയദർശൻ്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. രാവിലെ മുതൽ നിരവധി പേർ താരത്തിന് ആശംസകളുമായി എത്തി. ഇതിനു പിന്നാലെയാണ് മോഹൻലാലും ആശംസകളുമായി എത്തിയത്. പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകൾ എന്നാണ് താരം കുറിച്ചത്.
ഇതോടെ ആരാധകരും ആശംസ പ്രവാഹമായിരുന്നു. മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ ആമസോൺ പ്രൈം വീഡിയോ യിലും ചിത്രം ലഭ്യമായിരുന്നു. ചിത്രത്തിന് സമിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
വമ്പൻ താരനിരതന്നെ ചിത്രത്തിനുവേണ്ടി ഒരുമിച്ചിരുന്നു. പ്രിയനുമായി അടുത്ത ചിത്രം എപ്പോഴായിരിക്കും എന്ന ചോദ്യത്തിന് അദ്ദേഹം കുറച്ച് വിശ്രമിക്കട്ടെ എന്നാണ് കുറച്ചു മുൻപ് മോഹൻലാൽ പറഞ്ഞത്. എന്തായാലും ഈ കൂട്ടുകെട്ടിൽ നിന്നും ഇനിയും ഒരുപാട് ചിത്രങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.