മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരനായ യുവാക്കളുടെ ഹരമായ മലയാളികളുടെ അഭിമാനമായ മോഹൻലാൽ. ഇന്ന് അദ്ദേഹത്തിന്റെ 32 വിവാഹ വാർഷികമാണ്. ലോകമെമ്പാടുമുള്ള ആരാധകർ അദ്ദേഹത്തിന് ആശംസകൾ അരിച്ചിരിക്കുകയാണ്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ ചെന്നൈയിലെ വീട്ടിലേക്ക് മോഹന്‍ലാല്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അവസരത്തില്‍ താരങ്ങളെയെല്ലാം വിളിച്ച് അദ്ദേഹം ക്ഷേമാന്വേഷണം നടത്തിയിരുന്നതും ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ഇന്ന് സോഷ്യൽ മീഡിയ ,മുഴുവൻ അദ്ദേഹത്തിന്റെ പഴയകാല വിവാഹ ചിത്രങ്ങളും വിഡിയോകളുമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹമായിരുന്നു താരത്തിന്റെത്. എന്നാല്‍ അഭിനയത്തില്‍ നിന്നും നിര്‍മ്മാണ മേഖലയിലും തന്റെതായ സാന്നിധ്യം അറിയിച്ച താരം സംവിധാനത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. അതേ സമയം ബറോസെന്ന ത്രീഡി ചിത്രവുമായി താനെത്തുമെന്ന് നടന് വ്യക്തമാക്കുകയും ചെയ്തു. മോഹന്‍ലാലിന് പിന്നാലെ മകന് പ്രണവിനും അഭിനയ ലോകത്തിലേക്ക് ശക്തമായ പിന്തുണയും നല്‍കിയിരുന്നു.
ഇവരുടെ പ്രണയ കഥ മലയാളിയായ കൊച്ചുകുട്ടികൾക്ക് പോലും മനഃപാഠമാണ്. ഇപ്പോൾ ഇവരുടെ 32 വിവാഹ വാർഷികത്തിൽ വീണ്ടും ആ കഥ സോഷ്യൽ മീഡിയ തരംഗമാക്കുകയാണ്. പ്രണയിച്ച് വിവാഹിതരായ താരങ്ങളുടെ കൂട്ടത്തില്‍ ഇരുവരും ഉള്‍പ്പെടുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് കടുത്ത ആരാധികയായി മാറുകയായിരുന്നു സുചിത്ര. അതോടൊപ്പം സുചിത്ര അദ്ദേഹത്തിന് രഹസ്യമായി കത്തുകളും എഴുതിയിരുന്നു. എന്നാല്‍ ഇരവരുടെയും നിശബദ് പ്രണയത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിവുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആ പ്രണയം വിവാഹത്തിലേക്ക് എത്തിക്കുന്നതിനായി കഠിനമായ പ്രയത്നമാണ് നടത്തിയത്. നിരവധി തവണ ഇതേ കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.
നിര്‍മ്മാതാവായ കെ ബാലാജിയുടെ മകള്‍ കൂടിയാണ് സുചിത്ര. മോഹന്‍ലാലിനോടുള്ള സുചിത്രയുടെ പ്രണയം ആദ്യം മനസ്സിലാക്കിയിരുന്നത് സഹോദരനായ സുരേഷ് ബാലാജിയായിരുന്നു. എന്നാല്‍ ഈ പ്രണയത്തിന് സുരേഷ് ബാലാജി അനുകൂലിച്ചിരുന്നു എങ്കിലും ഇത് ഒരു വിവാഹത്തിലേക്ക് കടക്കാന്‍ നിരവധി കടമ്ബകള്‍ കടക്കേണ്ടി വന്നു ഇരുവര്‍ക്കും. എന്നാല്‍ സുചിത്ര ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ആദ്യമായി മോഹന്‍ലാലിനെ കണ്ടിരുന്നതും. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം.