ആഴ്ചകൾക്ക് മുൻപാണ് മരയ്ക്കാർ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. നിരവധി ട്രോളുകളും ചിത്രത്തിനെതിരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ ചില ട്രോളുകളോട് പ്രതികരിക്കുകയാണ്. രാജ്യം അംഗീകരിച്ച സിനിമയാണ് ഇത് എന്നാണ് ഇദ്ദേഹം പറയുന്നത്.
ഒരു സിനിമ നശിപ്പിക്കരുത്. അതിനെ കൂട്ടായി സംരക്ഷിക്കണം. തൻ്റെയും പ്രിയദർശൻ്റെയും കമ്മിറ്റ്മെൻറ് ആണ് തങ്ങളുടെ ചിത്രത്തിൻറെ വിജയം. ഇത് പ്രിയദർശൻ-മോഹൻലാൽ ചിത്രം ആയി കാണരുത്. മോശമാണ് മോശമാണെന്ന് പറയാം.
പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് നല്ലതല്ല. ഒരു മാസ് സിനിമ പ്രതീക്ഷിച്ച് ആകും കൂടുതൽ പേരും കാണുവാൻ എത്തിയത്. ഒരു ചരിത്ര സിനിമയാണ് ഇത്. മരയ്ക്കാർ എന്ന ആളിനു ഇങ്ങനെയേ പെരുമാറാൻ കഴിയൂ. പ്രേക്ഷകർക്ക് വേണ്ട മാസ്സ് സിനിമകൾ പിന്നാലെ വരുന്നുണ്ട്. സിനിമ ഒരുപാട് പേരുടെ അധ്വാനമാണ്. അതിനെ നശിപ്പിക്കരുത്. കൂട്ടായി എന്ന് സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.
മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം തിയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ റെക്കോർഡ് നേടിയിരുന്നു. റിസർവേഷനിലൂടെ മാത്രം 100 കോടി കളക്ഷൻ പിന്നിടുന്ന ചിത്രം എന്നതായിരുന്നു അത്. നിരവധി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.