തിരുവനനന്തപുരം: പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് ലിജോ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിനായി. വളരെ വ്യത്യസ്തമായ പ്രമോഷന് രീതിയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന
ചിത്രത്തിന്റെ ടൈറ്റില്‍ അറിയാനായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാള സിനിമ ലോകം ഇത്രയും ആകാംക്ഷയോടെ ഒരു സിനിമയുടെ പേരിനായി കാത്തിരുന്നിട്ടുണ്ടാകില്ല.
ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ പസില്‍ പോലെ പങ്കുവക്കുകയാണ് മോഹന്‍ലാലും ലിജോയും. ഇന്ന് വൈകുന്നേരത്തോട് കൂടി ടൈറ്റിലിന്റെ മുഴുവന്‍ ഭാഗങ്ങളും എത്തും.
ഇതുവരെ എത്തിയ ചിത്രങ്ങള്‍ വച്ച് സിനിമയുടെ പേര് എന്തായിരിക്കുമെന്ന് ചില ആരാധകര്‍ പ്രെഡിക്ഷനുകള്‍ നടത്തുന്നുണ്്. ഇതുവരെ പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും വാ-ന് എന്നീ അക്ഷരങ്ങള്‍ വ്യക്തമാണ്.
ഇത് വാലിഭന് എന്നായിരിക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ പേര് മലൈക്കോടെ വാലിഭന് ആണെന്ന് നേരത്തെ ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. ഇതുകൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സിനിമയുടെ പേര് മലൈക്കോടെ വാലിഭന് എന്നാണ് എന്ന് ചില ആരാധകര്‍ പറയുന്നു.
അതേസമയം വാലിബന്, വാലിഭന് എന്നിങ്ങനെയുള്ള പേരുകളും ആരാധകര്‍ കമന്റായി കുറിക്കുന്നുണ്ട്. എന്തായാലും ഇന്ന് വൈകുന്നേരത്തോട് കൂടി ഈ സസ്പെന്‍സുകള്‍ക്ക് അവസാനമാകും.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് ഇറങ്ങും. അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. രാജസ്ഥാനിലാകും ഷൂട്ടിങ്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്.