മലയാളത്തിൽ എക്കാലവും പ്രിയങ്കരനായ സൂപ്പർ ഹീറോ മോഹൻലാൽ അദ്ദേഹം ഒരു നടൻ എന്നതിലുപരി മികച്ചൊരു മുഷ്യസ്നേഹി ഗായകൻ കുടുബനാഥൻ അങ്ങനെ എല്ലാ നിലയിലും അദ്ദേഹം തികഞ്ഞൊരു മാനുഷയ്നാണ്, നാളെ അദ്ദേഹത്തിന്റെ 60 മത് ജന്മദിനമാണ് ലോകമെങ്ങുമുള്ള ആരാധകർ ഇപ്പോഴേ അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നതിന്റെ തിരക്കിലാണ്.. ഒരു സമയത്ത് മലയാള സിനിമയുടെ മികച്ച താരജോഡികൾ ആയിരുന്ന ലിസിയും മോഹനലാലും അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസയുമായി നടി മഞ്ജു വാര്യര്‍. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍, ആകാശംതൊടുന്ന കൊടുമുടി, തപോവനത്തിലെ വലിയ അരയാല്‍, മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നുണ്ട് എന്നാണ് ഫേയ്സ്ബുക്കില്‍ മഞ്ജു കുറിച്ചത്.
മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം
മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍… ആകാശംതൊടുന്ന കൊടുമുടി… തപോവനത്തിലെ വലിയ അരയാല്‍… മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്… എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്ബോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്ക്കാന് സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം.
ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ… നിരന്തരം… ഒരുപാട് കാലം…
പിറന്നാള്‍ ആശംസകള്‍ !!!