മോഹന്‍ലാലിന്റെ കരിയറിലെയും സംവിധായകന് ഭദ്രന്റെ കരിയറിലെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തീയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.
4കെ ഡോള്‍ബി അറ്റ്മോസ് മികവോടെ ചിത്രം റീ റിലീസ് ചെയ്യും. ഫെബ്രുവരി 9നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ആടുതോമയുടെ തുണി പറിച്ച് ഇടി വീണ്ടും തീയറ്ററില്‍ കാണാന്‍ ത്രില്ലടിച്ചിരിക്കുകയാണ് സിനിമ പ്രേമികള്‍.
ഇതിനിടയില്‍ ഇപ്പോഴിത മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് എത്തുന്നത്. സ്ഫടികത്തിന്റെ റീറിലീസിന് ശേഷം മോഹന്‍ലാലുമൊത്ത് സിനിമയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സ്ഫടികം സംവിധായകന് ഭദ്രന്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരികെയെത്തുമെന്നും ഒരു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഭദ്രന് അറിയിച്ചു. മോഹന്‍ലാലിനെ നായകനാക്കി എടുക്കുന്ന സിനിമ ഒരു റോഡ് മൂവിയാണ് എന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍. ജൂതന് എന്ന സ്ക്രിപ്റ്റ് റെഡിയാണ്. മറ്റൊന്ന് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും എന്നാണ് ഭദ്രന് പറഞ്ഞത്.
മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ഭദ്രന് ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ വച്ച് ചെയ്യുന്ന സിനിമ ഒരു റോഡ് മൂവിയാണ്.
ജിം കെനി എന്നാണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവിയാണ് ഇത് എന്നും ഭദ്രന് പറഞ്ഞു.
ഭദ്രന് ഒപ്പം മോഹന്‍ലാല്‍ സിനിമ ഉടനെ സംഭവിക്കും എന്ന റിപ്പോര്‍ട്ട് മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന മോഹന്‍ലാലിന് ഒരു തിരിച്ചു വരവ് സമ്മാനിക്കാന്‍ ഈ ചിത്രത്തിന് കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.