താരസംഘടനയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുരസ്കാരമായിരുന്നു മഴവിൽ മനോരമ എൻറർടൈൻമെന്റ് അവാർഡ് 2022. പുരസ്കാര വേദിയിലെ ഏറ്റവും മധുരമായ മുഹൂർത്തം എന്നത് ഒരുപക്ഷേ ശ്രീനിവാസനും മോഹൻലാലും ഒരേ വേദിയിൽ ഒരുമിച്ച് എത്തിയതാണ് എന്ന് പറയാം. ഇതിൻറെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഇവരോടൊപ്പം വേദിയിൽ സത്യൻ അന്തിക്കാട് ഉണ്ടായിരുന്നു. ശ്രീനിവാസന് മോഹൻലാൽ സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. വേദിയിൽ എത്തിയതിന് പിന്നാലെ ശ്രീനിവാസന് മോഹൻലാൽ നന്ദി അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ മോഹൻലാലിൻറെ കയ്യിൽ നിന്നും മൈക്ക് വാങ്ങി ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ.
രോഗശയ്യയിലായിരുന്നു. അല്ല, രോഗമുള്ള താൻ ശയ്യയിലായിരുന്നു. ശ്രീനിവാസന്റെ നർമ്മബോധം ഇപ്പോഴും പോയിട്ടില്ല എന്ന് മലയാളികൾ ഉറപ്പിച്ചു പറയുന്നു. എന്തായാലും സദസ്സ് കരഘോഷത്തോടെയാണ് താരത്തെ പുരസ്കാര വേദിയിലേക്ക് വരവേറ്റത്. കോവിഡ് മൂലം കഴിഞ്ഞ രണ്ടുതവണയായി മാറ്റിവെച്ച വർഷങ്ങളിലെ അവാർഡുകളും വിതരണം ചെയ്തിരുന്നു.
നിരവധി പുരസ്കാരങ്ങളാണ് വേദിയിൽ വെച്ച് കൈമാറ്റം ചെയ്യപ്പെട്ടത്. മോഹൻലാലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു താരങ്ങൾ കലാവിരുന്നൊരുക്കിയത്. നായികമാരോടൊപ്പം താരവും വേദിയിൽ ചുവടുവെക്കുകയുണ്ടായി.