ന്യൂഡല്‍ഹി: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ’- മോദി എക്സില്‍ കുറിച്ചു.
Greetings to former Kerala CM Shri VS Achuthanandan Ji on the special occasion of his 100th birthday. He has been working for the people of Kerala for decades. I recall my interactions with him, particularly when we both were serving as Chief Ministers of our respective states.… pic.twitter.com/zrIAxeuKOb
— Narendra Modi (@narendramodi) October 20, 2023
വി.എസുമായും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന ചിത്രവും അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.
അതേസമയം നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി പേരായിരുന്നു എത്തിയത്.
രാഷ്ട്രീയ-സാംസ്കാരിക-സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ വിഎസിന് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരുന്നു. മലയാള സിനിമ രംഗത്ത് നിന്ന് മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വിഎസിന് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു.