ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ സം.ഘര്‍ഷം പുകയുമ്പോള്‍ വഴിതെറ്റി നിയന്ത്രണ രേഖ ഭേദിച്ച് കടന്നെത്തിയ പാകിസ്ഥാനി പെണ്‍കുട്ടികളെ സുരക്ഷിതമായി തിരിച്ചയച്ച് ഇന്ത്യന്‍ പട്ടാളക്കാര്‍.
പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെയാണ് സംഭവം അരങ്ങേറിയത്. അശ്രദ്ധമായി ഇന്ത്യന്‍ ഭാഗത്തേക്ക് കടന്ന് പാകിസ്ഥാനി പെണ്‍കുട്ടികളെ സൈ.നികരുടെ ഇടപെടലില്‍ ചകന്‍ ചകന്‍ ഡാ ബാഗ് ക്രോസിംഗ് പോയിന്റില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു.പാക് അധീന കാശ്മീരി സ്വദേശികളായ സൈബ സാബീര്‍(17) ഇളയ സഹോദരി സന സാബീര്‍ എന്നിവരെയാണ് ഇന്ത്യന്‍ സേന സുരക്ഷിതമായി തിരിച്ചയച്ചത്.
ഇവര്‍ പാക് അധീന കശ്മീരിലെ കഹുത തഹസില്‍ നിവാസികളാണ്. ഇവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നത് കണ്ടാണ് സൈന്യം ചോദ്യം ചെയ്തത്.
ഞങ്ങള്‍ വഴി തെറ്റി വന്നതാണ്. ഞങ്ങളെ ഇന്ത്യന്‍ സൈന്യം ത.ല്ലുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അവര്‍ ഞങ്ങളോട് വളരെ മാന്യമായി പെരുമാറി. അവര്‍ ഞങ്ങളെ തിരകെ പോകാന്‍ അനുവദിക്കില്ലെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇന്ന അവര്‍ ഞങ്ങളെ വീട്ടിലേക്ക് തിരിച്ചയക്കുകയാണ്. ഇന്ത്യക്കാര്‍ വളരെ നല്ലവരാണെന്നും സഹോദിമാരായ പെണ്‍കുട്ടികള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.