സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്‍പത്തെ തരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ തന്നെ അതിതീവ്രവ്യാപനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരും. ഒമിക്രോണിന്റെ തീവ്രത കുറവാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണ്. ഡെല്‍റ്റയേക്കാള്‍ ആറിരട്ടി വ്യാപന ശേഷിയുണ്ട്. ഒമിക്രോണ്‍ രോഗികളില്‍ 17 ശതമാനം പേര്‍ക്ക് മാത്രമാണ് മണവും രുചിയും നഷ്ടമാകുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓക്സിജന്‍ ആവശ്യത്തിനുണ്ട്. മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാര്‍ത്തയാണ്. ക്ലസ്റ്റര്‍ രൂപപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം കൂടുന്നുണ്ട്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. എന്‍ 95 മാസ്ക് തന്നെ ധരിക്കാന്‍ ശ്രമിക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്. ഇവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.