ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദനം. എറണാകുളം അന്ത്യോദയ ട്രെയിനിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശി ബെസിക്കാണ് പരുക്കേറ്റത്. ബെസിയുടെ മൊബൈല്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ തൃശൂര്‍ റെയില്‍വേ പൊലീസ് കേസെടുത്തു.
ഇന്ന് പുലര്‍ച്ചെ 12.55 ഓടെ ആലുവയ്ക്കും തൃശൂരിനും ഇടയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനികൂര് ഷെയ്ക്, ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. പതിനഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ടിടിഇ പരാതി നല്‍കിയിരിക്കുന്നത്