കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളിലൊന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തമെന്ന് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും മറുപടി പറഞ്ഞേ മതിയാകൂ എന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ തങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മിഥുന് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മിഥുന്റെ വിമര്‍ശനം.ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്.. ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്ക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളില്‍ പോലും വിഷ വായു… കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ്..! ഉത്തരവാദികള്‍ ആരായാലും – പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തിയേ മതിയാകൂ.. ഞങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷന്‍ കൈപറ്റിയിട്ടില്ല.
P. S : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്നത്?? ????-മിഥുന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിച്ച് മലയാള സിനിമയിലെ നിരവധി പേരാണ് എത്തിയത്.
നടന് ഉണ്ണിമുകുന്ദന്, ഹരീഷ് പേരടി, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് എത്തുന്നത്. അതേസമയം ബ്രഹ്മപുരം തീപിടുത്തം ഒന്‍പത് ദിവസത്തോളം പിന്നിടുകയാണ്. കൊച്ചി നഗരം മുഴുവന്‍ പുകയില്‍ മൂടി നില്‍ക്കുകയാണ്. പലര്‍ക്കും ശ്വാസ കോശ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.