മലായാള സിനിമയിലെ എക്കാലത്തെയും പ്രിയ നടിയാണ് മേനക.ഫാസിലിന്റെയും, പ്രിയദര്‍ശന്റെയും സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ മേനകയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നഷ്ടം ‘വിഷ്ണുലോകം’ എന്ന സിനിമയിലെ നായിക കഥാപാത്രം വിട്ടു കൊടുത്തതായിരുന്നുവെന്ന് താരം തന്നെ തുറന്നു പറയുകയാണ്.
1991-ല്‍ പുറത്തിറങ്ങിയ ‘വിഷ്ണുലോകം’ ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ടിഎ റസാഖ് ആയിരുന്നു.
മേനകയുടെ വാക്കുകൾ.
‘ഞാന്‍ നിര്‍മ്മിച്ച വിഷ്ണുലോകത്തില്‍ നായികയായി അഭിനയിച്ചത് ശാന്തി കൃഷ്ണയായിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ടു ആര്‍ക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. ആ സിനിമയില്‍ നായികയായി അഭിനയിക്കാനിരുന്നത് ഞാനായിരുന്നു. പക്ഷേ മൂത്ത മോള് കുഞ്ഞായിരുന്നതിനാല്‍ എനിക്കതിന് സാധിച്ചില്ല. കരഞ്ഞു കൊണ്ടാണ് ഞാന്‍ അതിലെ വേഷം ശാന്തിക്ക് വിട്ടുകൊടുത്ത്’. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മേനക പറയുന്നു.