മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായിക ആണ് മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ ആണ് മേഘ്ന അരങ്ങേറിയത്. എങ്കിലും, ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ആണ് മേഘ്ന ശ്രദ്ധിക്കപ്പെട്ടത്. അഞ്ജലി എന്നായിരുന്നു കഥാപാത്രത്തിൻറെ പേര്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും സജീവ സാന്നിധ്യമായിരുന്നു മേഘ്ന രാജ്. കന്നട നടനായിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. കഴിഞ്ഞ ഏപ്രിൽ മാസം ഹൃദയാഘാതത്തെത്തുടർന്ന് ചിരഞ്ജീവി അന്തരിച്ചു. ഇപ്പോൾ ഇവരുടെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മേഘ്ന.
കഴിഞ്ഞദിവസം നടന്ന ചടങ്ങുകളുടെ ചിത്രങ്ങൾ മേഘ്ന തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരുപാട് ആളുകളാണ് മേഘ്നയെ അഭിനന്ദിച്ചു കൊണ്ടും ആശംസിച്ചുകൊണ്ടും രംഗത്തെത്തിയത്. ഇപ്പോൾ മറ്റൊരു ചടങ്നിങ്ങന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന.
നീല ഗൗണിൽ നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളാണ് മേഘ്ന പങ്കുവെച്ചത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം എടുത്ത ഫോട്ടോയും മേഘ്ന പങ്കുവെച്ചു. ഒപ്പം ഭർത്താവ് ചീരുവിൻറെ ചിത്രത്തിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയും മേഘ്ന പങ്കുവച്ചു.