ബാലതാരമായി സിനിമയില്‍ എത്തി, ഇന്ന് അവതാരികയായി തിളങ്ങുന്ന താരമാണ് മീനാക്ഷി. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നു. ചെറുപ്രായത്തില്‍ തന്നെ മലയാളത്തിലെ മുന്‍നിര നായകന്മാര്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മീനാക്ഷിക്ക് സാധിച്ചു. ശരിക്കും ഈ താരത്തെ സംബന്ധിച്ച് ഇത് ഒരു ഭാഗ്യം തന്നെയാണ്.
ഫോട്ടോഷൂട്ടില്‍ മുന്നിലാണ് മീനാക്ഷി. ഇടയ്ക്കിടെ തന്റെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും കുട്ടിത്താരം എത്താറുണ്ട്. ഇപ്പോള്‍ മീനൂട്ടി പങ്കുവച്ച ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചുവന്ന നിറത്തിലുള്ള ഫ്രോക്ക് ധരിച്ചാണ് മീനാക്ഷി പുതിയ ഫോട്ടോയില്‍ എത്തിയത്.
ഒറ്റനോട്ടത്തില്‍ ഒരു ക്രിസ്മസ് ട്രീ പോലെയുണ്ട്. തട്ടുതട്ടായി നില്ക്കുന്ന ഉടുപ്പ് ശരിക്കും ക്രിസ്മസ് ട്രീ തന്നെ എന്നാണ് ചിലര്‍ കമന്റ് ഇട്ടത്. ഫ്രോക്കിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട് മീനാക്ഷി. എല്ലാം കൊണ്ട് സൂപ്പര്‍ തന്നെ. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ ജെപി ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
അതേസമയം ഇന്ന് അറിയപ്പെടുന്ന ഒരു അവതാരിക കൂടിയാണ് മീനാക്ഷി. ഇതിനിടെ ഷോട്ട് ഫിലിമിലും മീനാക്ഷി അഭിനയിച്ചിരുന്നു. മികച്ച അഭിനയം തന്നെയാണ് ഈ താരത്തിന്റെത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.