ഈ അടുത്താണ് നടന് ദിലീപിന്റെ മകള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെയും സുഹൃത്തുക്കളുടെയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു താരപുത്രിയുടെ വരവ്. താരത്തിന് ഇന്‍സ്റ്റയില്‍ ഫോളോവേഴ്സ് ഏറെയുണ്ടെങ്കിലും കുറച്ച് പേരെ മാത്രമേ മീനാക്ഷി തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. ഇപ്പോള്‍ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്. സാരിയിലുള്ള കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പതിവ് പോലെ ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക് സ്ലീവ് ലെസ് ബ്ലൌസും ചുവപ്പ് സാറ്റണ്‍ സാരിയും ആണ് താരത്തിന്റെ വേഷം. നടി നമിത പ്രെമോദ് അടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റിട്ട് എത്തിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയില്‍ പോലും മുഖം കാണിച്ചില്ലെങ്കിലും മീനാക്ഷിക്ക് ആരാധകര്‍ ഏറെയാണ്. തന്റെ അച്ഛനും അമ്മയും സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയപ്പോള്‍ മീനാക്ഷി സോഷ്യല്‍ മീഡിയ വഴി ആരാധകരെ സ്വന്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി മീനാക്ഷി തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍. തന്റെ സുഹൃത്ത് ആയിഷയുടെ വിവാഹത്തിനാണ് ദിലീപും കുടുംബവും എത്തിയത്. ഇതിന് പിന്നാലെ മീനാക്ഷിയുടെ ഡാന്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു. മകളുടെ നൃത്തം വേദിയില്‍ ഇരുന്ന് ആസ്വദിക്കുന്ന ദിലീപിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിര്‍ഷായുടെ മകള്‍ ആയിഷയുമായുള്ള ചിത്രങ്ങള്‍ ഇടക്ക് മീനാക്ഷി പങ്ക് വയ്ക്കാറുണ്ട്. നടി നമിതയുടെ അടുത്ത സുഹൃത്താണ് മീനാക്ഷി. ഇവര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ദിവസം നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി എത്തിയിരുന്നു. ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല.. പക്ഷേയെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷന്നേരം കൊണ്ടാണ് ചിത്രം വൈറല്‍ ആയത്.