Film News

രണ്ടാം വിവാഹത്തിന് ഒരുങ്ങി നടി മീന; വരന്‍ ആരെന്ന് അറിയുമോ ?

നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് മീന. ഇന്നും അഭിനയരംഗത്ത് ഉണ്ട് ഈ താരം. മുന്‍നിര സംവിധായകര്‍ക്കൊപ്പവും അതുപോലെ താരങ്ങള്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിക്കാന്‍ മീന എന്ന നടിക്ക് സാധിച്ചു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം നിരവധി കഥാപാത്രങ്ങള്‍ മീന അവതരിപ്പിച്ചു. ദൃശ്യം ടൂവിലും മോഹന്‍ലാലിനൊപ്പം ആയിരുന്നു താരം എത്തിയത്. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരാളെ മീനക്ക് നഷ്ടപ്പെട്ടത്. ഭര്‍ത്താവിന്റെ വേര്‍പാട് മീനയെ മാനസികമായി തളര്‍ത്തിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് കരകയറി വരികയാണ് മീനാ.

- Advertisement -


ഇപ്പോഴിതാ മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നടി രണ്ടാം വിവാഹത്തിന് ഒരുങ്ങിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീനക്ക് വലിയ പ്രായം ഒന്നുമില്ല, ചെറിയ ഒരു മകളും ഉണ്ട് , അതിനാല്‍ തന്നെ വീണ്ടും വിവാഹം ചെയ്യുന്നത് നല്ലതായിരിക്കും എന്ന് പ്രിയപ്പെട്ടവര്‍ പറഞ്ഞതായാണ് വിവരം. മീനയുടെ കുടുംബത്തില്‍ തന്നെയുള്ള ഒരു ബിസിനസുകാരനാണ് വരന്‍ ആയി എത്തുന്നതന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീനയെ നേരത്തെ അറിയാവുന്ന ആളാണത്രേ അദ്ദേഹം. വൈകാതെ തന്നെ ഇവര്‍ വിവാഹിതരാകും എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


എന്നാല്‍ ഈ വാര്‍ത്തയോട് മീനയോ മറ്റു ബന്ധുക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇപ്പോള്‍ പതിയെ സിനിമയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് മീനാ. വിഷമഘട്ടത്തില്‍ തനിക്ക് പ്രിയപ്പെട്ടവര്‍ നല്‍കിയ പിന്തുണയെ കുറിച്ച് മീന പറഞ്ഞിരുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത് ആരാധകരും എത്തി.


അതേസമയം ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യ സാഗര്‍ അന്തരിച്ചത്. ശ്വാസകോശ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലാണ് അലര്‍ജി പ്രശ്‌നങ്ങളും വന്നത്. ശ്വാസകോശം മാറ്റി വെക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതിന് സാധിച്ചില്ല.

Anusha

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

53 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

1 hour ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

3 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

14 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago