കൊല്ലം പത്തനാപുരത്ത് വന്‍ കവര്‍ച്ച. ഒരു സ്വകാര്യ ബാങ്കിലാണ് കവര്‍ച്ച നടന്നത്. പേപ്പര്‍ ഇലയില്‍ മദ്യവും മുറുക്കാനും വച്ച് പൂജ നടത്തിയ ശേഷം ലോക്കര്‍ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന നൂറ് പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയതെന്ന് ബാങ്ക് ഉടമ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണ് മോഷണം വിവരം അറിയുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കള്‍ ബാങ്കിന്റെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍ പൊളിച്ച് കതക് കുത്തിത്തുറന്ന് അകത്തു കയറുകയായിരുന്നു. ലോക്കറിന്റെ പൂട്ട് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു നീക്കിയ ശേഷം ഉള്ളിലേക്ക് കയ്യിട്ട് ലോക്ക് തുറന്നു സ്വര്‍ണം മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു.
ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്തായാണ് പൂഡ നടത്തിയതിന്റെ ലക്ഷണം കാണുന്നത്. മൂന്ന് പേപ്പര്‍ ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം, നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യം, മുറുക്കാന്‍ തുടങ്ങിയവ ഉണ്ടായിരുന്നു. മുറിയില്‍ തലമുടി വിതറിയിരുന്നു. ഡോഗ് സ്ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കാനാണ് മുടി വിതറിയതെന്നാണ് പൊലീസ് പറയുന്നത്.