സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കൊവിഡ് ചെറിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തീയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ ഉറപ്പുവരുത്തണം. ചടങ്ങുകളില്‍ സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നലെ 1,113 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 5,26,211 പേര് കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് ജൂലൈ 28 വരെയുള്ള കണക്ക് ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്. മരണ കണക്കില്‍ കേരളമാണ് രണ്ടാമത്.