സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ് ബഷീർ ബഷി.ബഷീര്‍ ബിഗ്ഗ് ബോസില്‍ വന്നതിന് ശേഷമാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം കൂടുതല്‍ പേരും അറിയുന്നത്. വലിയ ഫോളോവേഴ്സ് തന്നെ ഈ കുടുംബത്തിന് ഉണ്ട്.ബഷീറിന്റെയും ഭാര്യ മഷൂറ ബഷീറിന്റെയും ആറാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞദിവസം. വിവാഹ വാര്‍ഷികത്തില്‍ ആശംസ അറിയിച്ച് ബഷീര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മഷൂറ തന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആകുന്നത്.വാക്കുകൾ ഇങ്ങനെയാണ്,’എന്റെ സ്നേഹത്തിന് ആറാം വിവാഹ വാര്‍ഷിക ആശംസകള്‍. ഓരോ വര്‍ഷം കഴിയുമ്പോഴും നിന്നോടുള്ള എന്റെ സ്നേഹം വളര്‍ന്നു വരികയാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഇനിയും കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കട്ടെ. നിന്നെ ഒപ്പം കിട്ടിയതില്‍ ഒത്തിരി സന്തോഷിക്കുന്നു,
ആറാം വിവാഹ വാര്‍ഷിക ആശംസകളുമായി മഷൂറയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ‘ആറാം വിവാഹ വാര്‍ഷിക ആശംസകള്‍. ഈ ആറ് വര്‍ഷവും സ്നേഹവും സന്തോഷവും എണ്ണിയാല്‍ തീരാത്ത, ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളും ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് വളരാന്‍ വരും വര്‍ഷങ്ങളില്‍ സാധിക്കട്ടെ, വാക്കുകള്‍ പ്രകടിപ്പിക്കാനാവത്ത വണ്ണം ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ മഷൂറ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നുണ്ട്.മഷൂറയും ബഷീറും പരസ്പരം നല്കിയ സമ്മാനവും മഷൂറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഐ ഫോണാണ് ബഷീര്‍ മഷൂറയ്ക്ക് നല്‍കിയത്. പ്ലാറ്റിനത്തിന്റെ മാലയാണ് ബഷീറിന് മഷൂറ തിരിച്ച് നല്‍കിയത്.