Kerala News

മറുനാടൻ മലയാളി ഓഫീസിൽ റെയ്ഡ് : മുഴുവൻ കമ്പ്യൂട്ടറും ക്യാമറയും പിടിച്ചെടുത്തു, ഓഫീസ് പ്രവർത്തനം നിലച്ചു

തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈൻ പത്രത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ്. ഓഫിസിലെ മുഴുവൻ കംപ്യൂട്ടറുകളും ക്യാമറകളും പൊലീസ് പിടിച്ചെടുത്തു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. ഇതോടെ മറുനാടന്റെ പ്രവർത്തനം നിലച്ചു.

- Advertisement -

മറുനാടൻ മലയാളിയുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസിൽ എത്തരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

വ്യാജവാർത്താ കേസിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേ​ഗം കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.ഷാജന്‍ സ്കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കേസിൽ വാദം കേള്‍ക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു.

ഷാജൻ സ്കറിയയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

ഷാജൻ സ്കറിയയെ കണ്ടെത്തുന്ന ഭാഗമായി സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായാണ് ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയക്കും എതിരെയുള്ള നടപടി.

പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

&lമുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്‍റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജൻ ഒളിവിൽപ്പോയത്.

Abin Sunny

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

24 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

49 mins ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

57 mins ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

3 hours ago