മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ വരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിങ്ങിനൊരുങ്ങുകയാണ്. മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. വമ്പന്‍ താരനിര അണിനിരിക്കുന്ന സിനിമ നൂറ് കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരക്കാറിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു
മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്ലുക്കായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്ലുക്ക് ആരാധകര്‍ ആഘോഷിച്ചത്. #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി. സൂപ്പര്‍ താര സിനിമകളുടെ റിലീസിനോടനുബന്ധിച്ചുളള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും ട്വിറ്ററില്‍ ഉണ്ടാവാറുണ്ട്. മലയാളത്തില്‍ മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകരും തമിഴില്‍ രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവരുടെ ആരാധകരുമാണ് ഹാഷ്ടാഗുകളുമായി എത്താറുളളത്. അതേസമയം മാര്‍ച്ച് 26നാണ് മോഹന്‍ലാലിന്റെ മരക്കാര്‍ എത്തുന്നത്. ലോകമെമ്പാടുമായി നാല് ഭാഷകളിലായി 5000 സ്ക്രീനുകളില്‍ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യും.