Film News

പ്രിയദർശന് എന്താ ഭ്രാന്താണോ? ഇത്രയും മികച്ച സീൻ ആരെങ്കിലും കട്ട് ചെയ്യുമോ? മരക്കാർ സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ കണ്ട് അമ്പരന്ന് മലയാളികൾ

മലയാളസിനിമയുടെ അഭിമാനമായി മാറിയ ചിത്രമാണ് മരക്കാർ. ഡിസംബർ രണ്ടാം തീയതി ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. വലിയ ഒരു ഇടവേളക്ക് ശേഷം കുടുംബപ്രേക്ഷകരെ തീയേറ്ററിൽ എത്തിച്ച ചിത്രം കൂടിയായിരുന്നു മരക്കാർ. പ്രീ ബിസിനസ് മാത്രം 100 കോടി രൂപയായിരുന്നു ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിൽ നിന്നും ഏകദേശം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു റിലീസ് ചെയ്ത് സമയം ലഭിച്ചത്.

- Advertisement -

സിനിമയുടെ ദൈർഘ്യം ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ വിമർശിച്ച് ഒരു കാര്യം. അതുപോലെ തന്നെ പല സീനുകൾക്കും അമിതമായ നാടകീയത അനുഭവപ്പെട്ടു എന്നായിരുന്നു മറ്റൊരു വിമർശനം. എന്നാൽ യഥാർത്ഥത്തിൽ സിനിമ ഇതിലും കൂടുതൽ ദൈർഘ്യം ഉണ്ടായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ സിനിമയിലെ ഒരു സീൻ ഇവർ പുറത്തുവിട്ടിരിക്കുകയാണ്. എന്നാൽ ഈ സീൻ തീയേറ്ററിൽ കാണിച്ചിട്ടില്ല. എഡിറ്റിംഗ് ടേബിളിൽ വച്ച് കട്ട് ചെയ്യുകയായിരുന്നു. പക്ഷേ ഇത് ഒരു ഒന്നൊന്നര സീൻ ആണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

ഇത്രയും മികച്ച സീനൊക്കെ ആരെങ്കിലും കട്ട് ചെയ്യുമോ? അല്ലെങ്കിൽ തന്നെ മൂന്നു മണിക്കൂർ ഉള്ള പടത്തിൽ ഈ സീൻ കൂടി വന്നാൽ എന്ത് വ്യത്യാസമാണ് വരാൻ പോകുന്നത്? പ്രിയദർശൻ ചെയ്തത് ശുദ്ധമണ്ടത്തരം ആയി പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്രയും വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള പ്രിയദർശന് ഈ സീൻ കട്ട് ചെയ്യുവാൻ എന്താ പ്രാന്ത് ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം യൂട്യൂബിൽ ഇപ്പോൾ ഈ സീൻ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് എന്തിനാണ് ഈ സീൻ ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ചു കൊണ്ട് കമൻറ് ബോക്സിൽ എത്തുന്നത്.

കേവലം ഒന്നര മിനിറ്റ് മാത്രമാണ് ഈ സീൻ. എങ്കിലും വലിയ രീതിയിലുള്ള ഇമ്പാക്ട് ആയിരുന്നേനെ ഈ സീൻ തിയേറ്ററിൽ സൃഷ്ടിക്കുക. മോഹൻലാലും നന്ദുവും മാമുക്കോയയും ആണ് സീനിൽ ഉള്ളത്. തൻറെ സ്വതസിദ്ധമായ ഭാഷയിലാണ് മാമുക്കോയ സംസാരിക്കുന്നത്. സീനിൽ സിദ്ദിഖ് ഉണ്ട്. വളരെ മനോഹരമായ ഭാഷയിൽ ആണ് എല്ലാവരും സംസാരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയ സീൻ ആയിരുന്നു ഇത്. ഒരുപക്ഷേ ഈ സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ തീയേറ്ററിൽ അമിതമായ നാടകീയത ഒരു പരിഹാരമാകുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

Athul

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

50 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

1 hour ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

1 hour ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

2 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago