കേരളം മുഴുവൻ കോളിളക്കം സൃഷ്ടിച്ച മരട് വിഷയം സിനിമയാകുന്നു. മരട് 357 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന് താമരക്കുളമാണ് സംവിധാനം ചെയ്യുന്നത് . അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ യഥാർത്ഥ ജീവിത പാശ്ചാതലത്തിലാണ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.
കണ്ണന് താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടില്‍ ജയറാമിനെ നായകനാക്കി പുറത്തു വന്ന പട്ടാഭിരാമൻ ഒരു സാമൂഹ്യ വിഷയം ആയിരുന്നു ചർച്ചചെയ്തത്. അതിനുശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ അഭ്രപാളിയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയുണ്ട് ഒരോ പ്രേക്ഷകർക്കും . മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും .
ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന് കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്ക്സ്, ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് സാനന്ദ് ജോര്‍ജ്, കലാ സംവിധാനം സഹസ് ബാല പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ ഡിസൈനര്‍ അമീര്‍ കൊച്ചിന്, എക്സിക്യൂട്ടീവ് പ്രൊഡൂസര്‍ ടിഎം റഫീഖ്, വാര്‍ത്താപ്രചരണം എഎസ് ദിനേശ്.